കുഞ്ഞൻ കാറായ ടാറ്റ നാനോയുടെ പുതിയ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്താറായി

കുഞ്ഞൻ കാറായ ടാറ്റയുടെ നാനോയുടെ പുതിയ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്താറായി.

ടാറ്റയുടെ ഏറ്റവും വിലകുറഞ്ഞ ചെറിയ കാറായ നാനോ വിപണി ഒഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വാഹനം ആയിരുന്നു ടാറ്റാ നാനോ. അതുകൊണ്ടുതന്നെ ഇത് വളരെ ജനശ്രദ്ധ ആകർഷിച്ചു. പക്ഷേ ഒരു വലിയ വിജയം കാഴ്ചവയ്ക്കാൻ നാനോക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

ഇപ്പോൾ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. ടാറ്റ മോട്ടോഴ്സും, ജയം ഓട്ടോമോട്ടീവും ചേർന്നാണ് ഈ പുതിയ വാഹനത്തെ പുറത്തിറക്കുന്നത്. 2017ൽ ഇവർ നാനോയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്നതിനുള്ള ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഈ വാഹനത്തിൻറെ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൻറെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പക്ഷേ പഴയ മോഡൽ നാനോ കാറിലുണ്ടായിരുന്ന ടാറ്റായുടെ ബാഡ്ജിങ് പുതിയ വാഹനത്തിൽ എവിടെയും പഠിപ്പിച്ചിട്ടില്ല എന്നത് വ്യത്യസ്തമാണ്.

“നിയോ” എന്ന ബാഡ്ജിങ്ങിൽ ആണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. 17.7 കിലോമീറ്റർ പെർ ഹവർ ശേഷിയുള്ള ബാറ്ററി ആണ് ഇതിന് നൽകിയിരിക്കുന്നത്. ഇതിൽനിന്നും 203 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും.

Similar Posts