കുടുംബശ്രീക്കാർക്ക് 20 ലക്ഷം രൂപ വരെ വായ്പ ധനസഹായം ലഭിക്കുന്നു

രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി 1998ൽ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ സ്വപ്നപദ്ധതി ആയിരുന്നു കുടുംബശ്രീ. ഇന്ന് കേരളത്തിലെ സ്ത്രീകളിൽ കുടുംബശ്രീ അംഗങ്ങളായിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.

ഏറെ സന്തോഷം നൽകുന്ന പുതിയ ഒരു കാര്യമാണ് ഇപ്പോൾ RBI പുറപ്പെടുവിച്ചിരിക്കുന്നത്. 10 അംഗങ്ങളുള്ള ഒരു കുടുംബശ്രീ യൂണിറ്റിൽ ആദ്യം പരമാവധി 5 ലക്ഷം രൂപ വരെയായിരുന്നു വായ്പ അനുവദിച്ചിരുന്നത്. ഇത് അംഗങ്ങളുടെ ആവശ്യങ്ങൾക്കും കുടുംബശ്രീയുടെ ബിസിനസ് ആവശ്യത്തിനും ആയിരുന്നു ഉപയോഗിച്ചിരുന്നത്. 20 ലക്ഷം രൂപ വരെ ഓരോ യൂണിറ്റിനും വായ്പയായി അനുവദിക്കാൻ RBI തദ്ദേശ ബാങ്കുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.

ഇതിൻ പ്രകാരം ഒരംഗത്തിന് 2 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ദീൻദയാൽ അന്ത്യോദയ യോജന എന്ന പദ്ധതി പ്രകാരം ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായിട്ടായിരിക്കും ഈ വായ്പകൾ കുടുംബശ്രീക്കാർക്ക് ലഭ്യമാവുക. ഈ കോവിഡ് കാലത്ത് ഇത്തരത്തിലുള്ള പദ്ധതികൾ കേന്ദ്രസർക്കാർ നടത്തുന്നത് അംഗങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്. എത്രയും പെട്ടെന്ന് തന്നെ ഈ പദ്ധതിയുടെ ഔദ്യോഗിക നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു.

Similar Posts