കുടുംബശ്രീ അംഗങ്ങൾക്ക് പുതിയതായി ലഭിക്കാൻ പോകുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങളെക്കുറിച്ചും, പെൻഷൻ വാങ്ങുന്നവർക്ക് പ്രായം കൂടുന്നതിനനുസരിച്ച് പെൻഷൻ തുക വർദ്ധിക്കുവാൻ പോകുന്നതും ആണ് താഴെ പറയുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ദേശീയ ഗ്രാമീണ തൊഴിൽ ദൗത്യത്തിന്റെ സംഘങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വനിതകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തുടക്കമിട്ടിരിക്കുകയാണ്.
കുടുംബശ്രീയിലെ അംഗങ്ങൾ ഉൾപ്പെടെ രാജ്യത്തെ അഞ്ച് കോടിയോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി വനിതാ അംഗങ്ങൾക്ക് ബാങ്കിംഗ് സർവീസ് ചാർജുകൾ ഒന്നും നൽകേണ്ടാത്ത ജൻധൻ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ജൻധൻ അക്കൗണ്ടിൽ 5000 രൂപ ഓവർ ഡ്രാഫ്റ്റായി നൽകും. 5000 രൂപയിൽ നിങ്ങൾ പിൻവലിക്കുന്ന തുക മാത്രം പലിശ ചേർത്ത് തിരിച്ചടച്ചാൽ മതി. ജൻധൻ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിൽ എത്തി അപേക്ഷ നൽകിയാൽ മതി. ഇതു സംബന്ധിച്ച നിർദ്ദേശം എല്ലാ ബാങ്കുകൾക്കും നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളിൽ ഡെപ്പോസിറ്റൊ മിനിമം ബാലൻസോ ഇല്ലാതെ തുടങ്ങാവുന്ന വയാണ് ജൻധൻ അക്കൗണ്ടുകൾ. ഒരു ഡെബിറ്റ് കാർഡും ലഭിക്കുന്നതാണ്. സർവീസ് ചാർജുകളും ഉണ്ടാകുകയില്ല. രണ്ടാമത്തെ അറിയിപ്പ് പുതുതായി തിരഞ്ഞെടുക്കുന്ന കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കുന്നു എന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചിരിക്കുന്നു. കുടുംബശ്രീ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും സർക്കാർ പദ്ധതികളും താഴെ തട്ടിൽ എത്തിക്കുന്നത് സിഡിഎസ്സ് അംഗങ്ങൾ വഴിയാണ്.
ഇവർക്ക് ഓണറേറിയമോ മറ്റു ആനുകൂല്യങ്ങളോ ഇല്ല. മാസം 500 രൂപ വീതമുള്ള യാത്രാബത്ത അനുവദിക്കുവാൻ കുടുംബശ്രീ മിഷൻ പ്ലാൻ ഫണ്ടിൽ 11 കോടിയിലേറെ രൂപ വകയിരുത്തിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മറ്റൊരു അറിയിപ്പ് പ്രായം കൂടുന്നതിനനുസരിച്ച് ആനുപാതികം ആയിട്ടുള്ള പെൻഷൻ വർധന 80 പകരം 65 വയസ്സു മുതൽ നടപ്പിലാക്കാൻ പാർലമെൻറിന്റെ സ്ഥിരം സമിതി കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ്. കേന്ദ്ര പെൻഷൻ ലഭിക്കുന്നവർക്ക് ആണ് ഈ ശുപാർശ നൽകിയിരിക്കുന്നത്.
നിലവിൽ 80 വയസ്സിൽ ആണ് അടിസ്ഥാന പെൻഷൻ 20 ശതമാനം വർധന ലഭിക്കുന്നത്. എന്നാൽ പുതിയ ശുപാർശ നടപ്പിലായാൽ 65 വയസ്സിൽ 5% 70 വയസ്സിൽ 10% 75 വയസ്സിൽ 15 ശതമാനം വീതം വർധന കൂടി ലഭിക്കുന്നതാണ്. പ്രായം കൂടുന്നതിനനുസരിച്ച് ചികിത്സാ ചെലവുകളും മറ്റും കൂടുന്നതിനാൽ ആണ് വർധന ശുപാർശ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 70 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ തുക വീട്ടിൽ എത്തിച്ചു നൽകുന്നത് പരിഗണിക്കുമെന്നും പാർലമെൻററി സമിതി കേന്ദ്രസർക്കാറിനോട് ശുപാർശചെയ്തു. ഈ നിർദ്ദേശങ്ങൾ നടപ്പിലായാൽ പെൻഷൻകാർക്ക് വലിയൊരു നേട്ടം തന്നെയാകും. കേന്ദ്ര പെൻഷൻകാർക്ക്ഈ നിർദ്ദേശങ്ങൾ നടപ്പിലായാൽ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലും ഈ രീതി പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്.