കുടുംബശ്രീ അംഗങ്ങൾക്ക് സന്തോഷവാർത്ത;കൂടുതൽ ആനുകൂല്യങ്ങൾ അറിയാം!

കുടുംബശ്രീയിൽ അംഗത്വം ലഭിക്കാത്തതിനെ തുടർന്ന് നിരവധി സ്ത്രീകളാണ് സംസ്ഥാനത്തു വിഷമിക്കുന്നത്.വിവിധതരത്തിലുള്ള നേട്ടങ്ങളും ആനുകൂല്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ സഹായങ്ങളും തുടങ്ങി മറ്റു രീതിയിലുള്ള പ്രവർത്തനങ്ങൾ എല്ലാം തന്നെ കുടുംബശ്രീയിൽ അംഗത്വം ഉള്ള ആളുകൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു.ഒരു വീട്ടിൽ നിന്നും ഒരാൾ എന്ന രീതിയിൽ മുമുതിർന്ന സ്ത്രീകളാണ് കുടുംബശ്രീയിൽ അംഗത്വം എടുത്തിരുന്നത്.ഇത്തരം സാഹചര്യം മുൻപിൽ കണ്ടുകൊണ്ട് തന്നെ സർക്കാർ പുതിയ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.ഇനി യുവതികൾക്ക് കൂടി ആനുകൂല്യങ്ങൾ ലഭ്യമാവുന്ന രീതിയിലുള്ള പദ്ധതികളാണ് സർക്കാർ കൊണ്ടുവരുന്നത്.

യുവതികളെ കൂടുതൽ ആകർഷിക്കുന്നതിനു വേണ്ടി പുതിയ ഗ്രൂപ്പുകളാണ് സർക്കാർ സംസ്ഥാനത്തു കൊണ്ടു വരുവാൻ പോകുന്നത്.18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് വരെ ഈ ഒരു പദ്ധതിയിൽ ഭാഗമാകാൻ കഴിയും.അടുത്തുള്ള കുടുംബശ്രീ യൂണിറ്റുകളുടെ ബന്ധപ്പെട്ടു കഴിഞ്ഞാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും.നിലവിലെ കുടുംബശ്രീ യൂണിറ്റുകളിൽ ചെറുപ്പക്കാരുടെ എണ്ണം എന്ന് പറയുന്നത് 10 % ആണ്.ഓരോ വാർഡിലും ഓരോ ഗ്രൂപ്പ് വീതം ആരംഭിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തു ഏകദേശം 20000 ഗ്രൂപ്പുകളെങ്കിലും ഉണ്ടാക്കുവാനാണ് സാധ്യത.സംരംഭങ്ങൾ തുടങ്ങുവാനുള്ള വായ്പ എന്നിവയ്ക്കുള്ള പദ്ധതികളാണ് ആരംഭിക്കുന്നത്.അഞ്ചോളം വിവിധ ഭാഗങ്ങളായി തിരിച്ചാണ് ഇതിന്റെ ചുമതല വ്യത്യസ്തങ്ങളായ മേഖലയിൽ നൽകുന്നത്.ഒരു വീട്ടിൽ നിന്നും ഒന്നിലധികം പേർക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയും.

Similar Posts