കുടുംബശ്രീ അംഗങ്ങൾക്ക് സന്തോഷവാർത്ത..!! 5000 രൂപ ലഭിക്കും..!! കേന്ദ്ര സഹായം പ്രഖ്യാപിച്ചു..!!

നമ്മുടെ രാജ്യത്ത് സ്ത്രീകളെ സമൂഹത്തിന്റെ മുൻ നിരയിൽ കൊണ്ടുവരുന്നതിനു വേണ്ടി വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിൽ നടപ്പിലാക്കിയതും വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതുമായ ഒരു പദ്ധതിയാണ് കുടുംബശ്രീ പദ്ധതി. നമ്മുടെ സംസ്ഥാനത്ത് നിരവധി സ്ത്രീകളാണ് കുടുംബശ്രീയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കുടുംബശ്രീ പദ്ധതിയിൽ ഉൾപ്പെട്ട സ്ത്രീകൾക്കായി വിവിധങ്ങളായ ആനുകൂല്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നുണ്ട്. ഇവർക്കായി കേന്ദ്ര സർക്കാരിന്റെ വളരെ ജനപ്രീതി നേടിയ ധനസഹായ പദ്ധതി നിലവിലുണ്ട്. ജൻധൻ ബാങ്ക് അക്കൗണ്ട് ഉള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഈ പദ്ധതി വഴി 5000 രൂപ കുടുംബശ്രീ അംഗങ്ങളായ ആളുകൾക്ക് ലഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ വനിതകൾക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുന്നത്.

നല്ല രീതിയിൽ ജൻധൻ ബാങ്ക് അക്കൗണ്ട് നിർത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വനിതകൾക്കാണ് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് ആയാണ് ധനസഹായം ലഭിക്കുന്നത്. ഇതിൽനിന്ന് ചെലവാക്കുന്ന തുകയ്ക്കു മാത്രം പലിശ തിരിച്ചടച്ചാൽ മതിയാകും. ആയതിനാൽ ഈ അവസരം എല്ലാ ജൻധൻ ബാങ്ക് അക്കൗണ്ട് ഉടമകളായ വനിതകളും പരമാവധി പ്രയോജനപ്പെടുത്തുക.

Similar Posts