കുടുംബശ്രീ അംഗങ്ങൾ ഇനി മുതൽ പോലീസിൽ ” സ്ത്രീ കർമസേന ” ഏറ്റവും പുതിയ വിവരങ്ങൾ അറിയാം

ഇനിമുതൽ കുടുംബശ്രീ പഴയ കുടുംബശ്രീ അല്ല. അയൽക്കൂട്ടങ്ങളിൽ മാത്രം ഒതുങ്ങാതെ ഇനി കേരള പോലീസിൽ ഒരു കൈ നോക്കാനിറങ്ങുകയാണ് ഇപ്പോൾ. ഈ ഒരു പദ്ധതിയുടെ പേര് “സ്ത്രീ കർമസേന” എന്നാണ്.

കുടുംബശ്രീ അംഗങ്ങളെ പോലീസ് സേനയിൽ ഉൾപ്പെടുത്തുവാൻ തീരുമാനം ആയിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനും പോലീസ് സ്റ്റേഷനുകൾ സ്ത്രീ സൗഹൃദ പരമാക്കുവാനും ആണ് ഈ പുതിയ നീക്കം. ഇത് കേരള പോലീസ് സേന അംഗങ്ങൾ ആയിട്ടല്ല, പകരം സ്റ്റുഡന്റ് കേടേറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാണ് ഇവർ പ്രവർത്തിക്കുക.

ആഴ്ചയിൽ മൂന്നു ദിവസം എങ്കിലും ഇവർ പോലീസ് സ്റ്റേഷനിൽ എത്തണം. ഈ അംഗങ്ങൾക്ക് യൂണിഫോമും പ്രത്യേക പരിശീലനവും നൽകുന്നതായിരിക്കും. നിയമ സമിതിയുടെയും ഡി ജി പി യുടെയും പ്രത്യേക ശുപാർശ പ്രകാരമാണ് പോലീസ് സേന ഈ ഒരു പദ്ധതി രൂപീകരിച്ചത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്നവരാണ് കുടുംബശ്രീ അംഗങ്ങൾ. അതുകൊണ്ട് തന്നെ ഇത്രയും സ്വാധീനം ഉള്ള കുടുംബശ്രീ പ്രവർത്തകരെ പോലീസിലും പ്രവർത്തിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിലൂടെ സ്ത്രീ ജനങ്ങൾക്ക് കൂടുതൽ ധൈര്യമാകും.

Similar Posts