കുടുംബശ്രീ അംഗങ്ങൾ ശ്രദ്ധിക്കുക..!! 2 ലക്ഷം രൂപയുടെ സഹായം..!! ഇക്കാര്യം ഉടനെ ചെയ്യുക..!!

നമ്മുടെ രാജ്യത്തെ അസംഘടിത തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്ന ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സഹായങ്ങളും നൽകുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച പദ്ധതിയാണ് ഇ-ശ്രം പദ്ധതി. ഈ പദ്ധതി വഴി അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കും.

മാത്രമല്ല, ഇവർക്ക് ഇതുവരെയും ലഭിച്ചിട്ടില്ലാത്ത ആനുകൂല്യങ്ങൾ നൽകുന്നതിനും സാധിക്കും. കൂടാതെ വിവിധങ്ങളായ കേന്ദ്ര സഹായങ്ങൾ നൽകുന്നതിന് ഇ-ശ്രം തൊഴിൽകാർഡ് ഉപകരിക്കും. ഈ വിഭാഗത്തിലേക്ക് ഇപ്പോൾ കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഇ-ശ്രം തൊഴിൽ കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ക്യാമ്പയിനുകൾ ഇപ്പോൾ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്.

ഇതിനുവേണ്ടി അടുത്തുള്ള സി എസ് സെൻസറുകളിൽ ചെന്ന് അപേക്ഷ നൽകാൻ സാധിക്കും. പദ്ധതിയിൽ അംഗങ്ങൾ ആകുന്ന ആളുകൾക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. രണ്ടുവർഷത്തിനുശേഷം ഇതിന്റെ പ്രീമിയം അടച്ചാൽ മതിയാകും. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ആധാർ കാർഡ്, ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ബാങ്ക് പാസ് ബുക്ക് എന്നിവ മാത്രം മതിയാകും. ആയതിനാൽ കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ള എല്ലാ വനിതകളും ഉടൻതന്നെ ഇ-ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

Similar Posts