കുടുംബശ്രീ സർവ്വേ വരുന്നു, അർഹരായവർക്ക് ലഭിക്കുന്നത് ഒരുപാട് ആനുകൂല്യങ്ങൾ
കുടുംബശ്രീയുടെ ഭാഗത്തു നിന്നും മറ്റൊരു സർവ്വേക്കു കൂടി നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ തുടക്കമാവുകയാണ്. മുന്നൊക്ക സമുദായത്തിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള സർവ്വേയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഏറ്റവും വലിയ പദ്ധതിക്കു സർക്കാർ രൂപം കൊടുക്കുമ്പോൾ മുന്നൊക്ക സമുദായത്തിൽ തന്നെയുള്ള പിന്നോക്കക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകേണ്ടത് അത്യാവശ്യമാണ് എന്ന് ഇപ്പോൾ തന്നെ കണ്ടെത്തികഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് വിദ്യാഭ്യാസ പരമായും തൊഴിൽ മേഖലയിൽ പോലും മുന്നോക്ക സമുദായങ്ങളിൽ ഉള്ളവർക്ക് സംവരണം ഏർപ്പെടുത്തി തുടങ്ങിയത്. ഇവർക്ക് EWS എന്ന സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയിരുന്നു.
നിലവിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് ക്ഷേമ നടപടികൾ, ധന സഹായങ്ങൾ തുടങ്ങിയ പദ്ധതികൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഏറ്റവും അനുയോജ്യമായതും നിയുക്തമായതും കുടുംബശ്രീയാണ്.
പ്രത്യേക പരിശീലനം നൽകി കുടുംബശ്രീയിലെ അംഗങ്ങളെയാണ് ഇതിനു വേണ്ടി അയക്കുക. ഇവർ വീടുകളിലെത്തി വിവര ശേഖരണം നടത്തുന്നു. ഓരോ വാർഡിലും നിശ്ചിത വീടുകളിൽ ആണ് ഇവർ എത്തുക. ഇവർ ശേഖരിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ആയി സർക്കാരിന്റെ പക്കൽ എത്തുകയും ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ക്ഷേമപദ്ധതികൾ അവർക്കു വേണ്ടി നടപ്പുലാക്കുകയും ചെയ്യുന്നു. സത്യസന്ധമായ വിവരശേഖരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു വാർഡിൽ 5 വീടുകളിൽ ആണ് ഉദ്യോഗസ്ഥർ എത്തുന്നത്. കൃത്യമായ ചോദ്യവലിയിലൂടെ ചോദ്യങ്ങൾ ചോദിക്കുകയും കൃത്യമായ മറുപടികൾ ഇവർ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാമാണ് സർക്കാരിന്റെ പക്കൽ റിപ്പോർട്ട് ആയി എത്തുന്നത്. ചില പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചില വിഭാഗം ആളുകളുടെ ഇടയിലേക്ക് മാത്രം ചെന്നാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയില്ല എന്ന് ചില സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ജനറൽ കാറ്റഗറിയിലെ സാമ്പത്തിക ശേഷി കുറഞ്ഞ ആളുകൾക്ക് തുല്യ പരിഗണന ആണ് ലഭിച്ചിരുന്നത്. വിവിധ അസുഖങ്ങൾ മൂലം ക്ലെശിക്കുന്നവർ, വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് ഒരു പ്രത്യേക പരിഗണന നൽകുന്നതിനു വേണ്ടിയാണ് ഇത്തരം സർവ്വേയിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരം റിപ്പോർട്ടുകൾ സർക്കാറിലെത്തി അവർക്ക് അർഹമായ ക്ഷേമപദ്ധതികൾ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.