കുട്ടികളുടെ പ്രിയപ്പെട്ട ജെല്ലി മിഠായി ഇനി പെർഫെക്ട് ആയി വീട്ടിൽ തന്നെ റെഡിയാക്കാം

മിഠായികൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മിഠായി പ്രിയമുള്ളതാകുന്നു. പല ഷേയ്പ്പിലും രുചികളിലുമുള്ള മിഠായികൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.

നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണ് ജെല്ലി മിട്ടായി. ഇത് കഴിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. പണ്ടുകാലത്ത് കുടുതൽ ആയി കണ്ടു വരുന്ന ഈ മിഠായി ജെല്ലി രൂപത്തിൽ പുളിപ്പും മധുരവും കലർന്ന രുചിയിലാണ് ഉണ്ടാവുക. നമുക്ക് വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ എങ്ങനെ ജെല്ലി മിഠായി ഉണ്ടാക്കാം എന്ന് നോക്കാം. ഇതിലെ പ്രധാന ചേരുവ ജലാറ്റിൻ ആണ്. ആദ്യം ഒരു ബൗളെടുത്ത് അതിൽ മൂന്ന് ടീസ്പൂൺ ജലാറ്റിൻ ഇടുക. ഇനി അരക്കപ്പ് വെള്ളം അതിൽ ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അത് നന്നായി യോജിപ്പിക്കുക.

ഇനി ഒരു കട്ടിയുള്ള പാൻ എടുത്ത് അതിൽ ഒരു കപ്പ് പഞ്ചസാര ഇടുക. ഇനി ഗ്യാസ് ഓൺ ചെയ്ത് അരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കാൻ വെയ്ക്കുക. അത് അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം. അതുകൊണ്ട് നല്ല വണ്ണം ഇളക്കണം. ഇനി ഇത് മെൽറ്റായോ എന്നറിയാൻ ഒരു വഴിയുണ്ട്. ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്തു അതിലേക്ക് കുറച്ച് പഞ്ചസാര ലായനി ഇടുക. വെള്ളത്തിലേക്ക് ഇടുക. അതിൽ നിന്ന് പഞ്ചസാര എടുക്കാൻ പറ്റണം. അപ്പോൾ അത് റെഡിയായെന്ന് മനസ്സിലാവും.

ഇനി നമ്മൾ കുതിർക്കാൻ വെച്ച ജലാറ്റിൻ പഞ്ചസാര ലായനിയിലേക്ക് ഒഴിക്കുക. ഇനി ഒരു ഫ്ലേവറിനു വേണ്ടി ഒരു തുള്ളി വാനില എസെൻസ് ഒഴിച്ച് യോജിപ്പിക്കാം. എല്ലാംകൂടി തിളച്ചാൽ തീ ഓഫ് ചെയ്യാം. ഇനി ഇത് ചൂടാറാൻ വെയ്ക്കുക. എന്നിട്ട് കളർ ചേർക്കാൻ വേണ്ടി ചെറിയ ബൗളുകൾ എടുക്കുക. നിങ്ങളുടെ അടുത്ത് എത്ര കളറാണോ ഉള്ളത് അതിനനുസരിച്ചു ബൗളെടുക്കണം. എന്നിട്ട് ബൗളിലേക്ക് നമ്മൾ ഉണ്ടാക്കിയ ലായനി ഒഴിക്കുക. ഇനി ഓരോന്നിലും വ്യത്യസ്ത നിറം ഒഴിച്ചിട്ട് ഇളക്കുക.


ഇനി ജെല്ലി മിഠായി ഓരോ ഷേയ്പ്പിൽ നിങ്ങൾക്ക് കിട്ടണമെങ്കിൽ ഒരു മോൾഡ് എടുത്താൽ മതി. അത് നിങ്ങൾക്ക് സൂപ്പർ മാർക്കറ്റിൽ നിന്നോ അല്ലെങ്കിൽ ഓൺലൈനായോ വാങ്ങിക്കാം. മോൾഡിൽ പല ഷേയ്പ്പ്സും ഉണ്ടാകും. അതിൽ ഓയിൽ പുരട്ടണം എങ്കിൽ മാത്രമേ മിഠായി വേഗം ഇളകി വരികയുള്ളൂ. ഇനി മോൾഡില്ലെങ്കിലും കുഴപ്പമില്ല. ലായനി പ്ലേറ്റിൽ ഒഴിച്ച് തണുക്കാൻ വെച്ചിട്ട് ഇഷ്ടമുള്ള ഷേയ്പ്പിൽ കട്ട് ചെയ്താൽ മതി. മോൾഡിൽ ഒഴിച്ച ലായനി ഏഴോ എട്ടോ മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. അതിനു ശേഷം മോൾഡിൽ നിന്ന് അടർത്തി ഒരു ബൗളിലിട്ടാൽ മതി. ഇനി ഇത് അലങ്കരിക്കാൻ ഇതിന്റെ മുകളിൽ പഞ്ചസാര വിതറിയാൽ മതി. പല നിറത്തിൽ ഇത് കാണാൻ വരെ നല്ല രസമുണ്ടാകും.