കുപ്പിവെള്ളം ആരും വാങ്ങരുത്..!! ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

കുപ്പിവെള്ളം നമ്മൾ പലപ്പോഴും വാങ്ങാറുള്ളതാണ്. ദാഹിച്ച് വലയുന്ന അവസ്ഥയിലാണ് നമ്മൾ പലപ്പോഴും കുപ്പിവെള്ളം വാങ്ങാറുള്ളത്. കൂടാതെ കിണറ്റിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്നതിലും കൂടുതൽ നമ്മൾ കുടിക്കുന്നുണ്ടാവുക ഇത്തരത്തിൽ പാക്ക് ചെയ്തു വരുന്ന വെള്ളമാണ്. മിനറൽ വാട്ടർ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പാക്കഡ് ഡ്രിങ്കിങ് വാട്ടർ ആണ് ലഭിക്കുന്നത്.

ഇത്തരത്തിൽ കടകളിൽ നിന്നും വാങ്ങാൻ സാധിക്കുന്ന കുപ്പിവെള്ളവുമായി സംബന്ധിച്ച് ജനങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇനി ഒരിക്കലും നമുക്ക് സമാധാനത്തോടെ കുപ്പിവെള്ളം വാങ്ങി കുടിക്കാൻ സാധിക്കില്ല. നമ്മൾ വളരെ വിശ്വസിച്ച് ആയിരിക്കും കുപ്പി വെള്ളം വാങ്ങി കുടിക്കുന്നത്. തിരക്കേറിയ നഗരങ്ങളിൽ ചെല്ലുമ്പോൾ അവിടുത്തെ മലിനജലം കുടിക്കരുത് എന്ന് വിചാരിച്ച് ആയിരിക്കും നമ്മൾ കുപ്പിവെള്ളം വിശ്വസിച്ചു കുടിക്കുക.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വളരെയധികം മലിനപ്പെട്ട വെള്ളമാണ് ഡ്രിങ്കിങ് വാട്ടർ എന്ന പേരിൽ കുപ്പികളിൽ നിറച്ചു കൊണ്ടുവരുന്നത്. കാക്കനാടുള്ള റീജനൽ അനലറ്റിക്കൽ ലാബിൽ ആണ് കുപ്പിവെള്ളം പരിശോധിച്ചത്. ഈ പരിശോധനയിൽ കുപ്പിവെള്ളത്തിൽ കോളിഫോം, എസ്റ്റിമോൾഡ് എന്നിവ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. 3 കമ്പനികളുടെ കുപ്പി വെള്ളത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ കുപ്പിവെള്ളം വാങ്ങുന്ന എല്ലാ ആളുകളും ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 44നദികൾ സ്വന്തമായുള്ള കേരളത്തിൽ ഇത്തരം മലിനജലം കുടിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ മലയാളികൾക്ക് ഉള്ളത്. ആയതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും എവിടെ യാത്ര പോയാലും ഇത് കുപ്പിയിൽ കരുതാനും ശ്രദ്ധിക്കുക.

Similar Posts