കൃഷിയിടങ്ങളിൽ നമ്മൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കീടശല്യം, ഇവയെ ഇനി എളുപ്പത്തിൽ തുരത്താം

നമ്മുടെയെല്ലാം കൃഷിയിടങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കീടശല്യം ഈ കീടങ്ങളെ എങ്ങനെ എളുപ്പത്തിൽ തുരത്താം എന്ന് നോക്കാം.

എന്തെല്ലാം പ്രാണികൾ ആണ് നമ്മുടെ കൃഷിയെ നശിപ്പിക്കാൻ വരുന്നത് വണ്ടുകള് നീരൂറ്റിക്കുടിക്കുന്ന പ്രാണികള് പുഴുക്കള് തുടങ്ങിയവ നമ്മുടെ കൃഷി സ്ഥലങ്ങളിലെ പ്രധാന വില്ലന്മാരാണ്. നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ വെച്ചുതന്നെ വളരെ ഈസി ആയിട്ട് ഇതുപോലെയുള്ള കീടങ്ങളേയും പുഴുക്കളെയും നമുക്ക് നശിപ്പിക്കാൻ പറ്റും. അതിനു പ്രധാനമായും നമ്മൾ എടുക്കുന്നത് തുളസി ഇലയാണ്. തുളസിയുടെ ഗുണങ്ങൾ നമുക്ക് നന്നായി അറിയാവുന്നതാണ് തുളസി ഇലയുടെ നീരു രക്തശുദ്ധിക്ക് നല്ലതാണ്. അതുപോലെ ജലദോഷത്തിനും തുളസി ഇല വളരെ നല്ലതാണെന്ന് നിങ്ങൾക്കറിയാമല്ലോ.

തുളസി ഇല കൊണ്ടുള്ള കീടനാശിനി എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. അതിനു നമുക്ക് വേണ്ടത് ഒരു പിടി തുളസിയിലയും ഒരു ബാർസോപ്പും ആണ്. തുളസിയില ഒരു മിക്സിയുടെ ജാറിൽ അടിച്ചെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 24 മണിക്കൂർ വയ്ക്കുക ബാർസോപ്പ് ചീകിയിട്ടു വെള്ളത്തിൽ ഒന്ന് അലിയിപ്പിക്കണം. ഈ രണ്ടു മിശ്രിതവും ഒന്ന് അരിച്ചെടുക്കുക നമ്മൾ ഇതിൽ സോപ്പ് ചേർക്കുന്നതുകൊണ്ട് ഇലകളിൽ എല്ലാം നന്നായി പറ്റിപ്പിടിച്ചിരിക്കും.ഇനി അത് നമ്മൾ ഒരു കുപ്പിയിലാക്കി ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

അതുപോലെ കീടങ്ങളെ തുരത്താൻ നമുക്കൊരു കെണി ഉണ്ടാക്കാം തുളസിയില കെണി. ഇതിനു വേണ്ടത് ഒരു പിടി തുളസിയില അരച്ചെടുത്തതും മൂന്ന് പാരസെറ്റമോൾ ഗുളികയും ഒരു കഷണം ശർക്കരയും ആണ്. ശർക്കരയും പാരസെറ്റമോളും പൊടിച്ചെടുത്ത് തുളസി ഇലയുടെ മിശ്രിതത്തിലേക്ക് ചേർക്കുക. ഇനി ഈ മിശ്രിതം ഒരു ചിരട്ടക്ക് അകത്തേക്ക് ഒഴിച്ചു നമ്മുടെ കൃഷിയിടങ്ങളിൽ കെട്ടിത്തൂക്കി ഇടാം. പിറ്റേദിവസം നോക്കിയാൽ അതിൽ പ്രാണികളും വണ്ടുകളും ചത്തു കിടക്കുന്നത് കാണാം. നിങ്ങൾ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Similar Posts