കെഎസ്ആർടിസി ബസിൽ ടിക്കറ്റ് വേണ്ട..!! പുതിയ മാറ്റം ഇങ്ങനെ..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ ഒരു സർക്കാർ സംരംഭമാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബസിൽ സാധാരണ ബസ്സുകളിൽ ചെയ്യുന്നതുപോലെ തന്നെ ടിക്കറ്റ് എടുത്തു കൊണ്ടാണ് യാത്ര ചെയ്യേണ്ടത്. ടിക്കറ്റ് നമുക്ക് ഓൺലൈനായി മുൻപ് ബുക്ക് ചെയ്യതും ബസ്സിനുള്ളിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ നേരിട്ട് പണം നൽകി വാങ്ങിയും യാത്ര ചെയ്യാൻ സാധിക്കും.

എന്നാൽ ഗതാഗത വകുപ്പിൽനിന്ന് ലഭിക്കുന്ന അറിയിപ്പ് അനുസരിച്ച് ഇനി കെഎസ്ആർടിസി സ്മാർട്ട് ആകാൻ പോവുകയാണ്. ഇനി കെഎസ്ആർടിസി ബസ്സിൽ പണം നൽകി ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. പകരം യാത്രക്കാർക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ഗതാഗതവകുപ്പ് ആലോചിക്കുകയാണ്. ഈ സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിനുവേണ്ടി രണ്ടുലക്ഷം സ്മാർട്ട് കാർഡുകൾ നിർമ്മിക്കാൻ ഗതാഗത വകുപ്പ് പദ്ധതിയിടുന്നുണ്ട്.

100 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന വ്യക്തിക്ക് 150 രൂപയുടെ യാത്ര സൗജന്യമായി ലഭിക്കും. 2000 രൂപയ്ക്ക് വരെ റീചാർജ് ചെയ്യാവുന്നതാണ്. 250 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുന്ന ആളുകൾക്ക് 10% ഇളവ് ലഭിക്കും. സ്മാർട്ട് കാർഡ് ഒരു വ്യക്തിക്ക് മാത്രമല്ല ഉപയോഗിക്കാൻ സാധിക്കുന്നത്. അതിനാൽ തന്നെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇത് കൈമാറുന്നതാണ്. ഒരു കൊല്ലമാണ് റീചാർജ് ചെയ്യുന്നതിന്റെ കാലാവധി. അതിനാൽ ഒരു കൊല്ലത്തിനുള്ളിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ വീണ്ടും ആക്ടിവ് ചെയ്യേണ്ടതാണ്. സ്മാർട്ട് കാർഡുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ മെഷീനുകൾ മുൻപ് തന്നെ വിതരണം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ സ്മാർട്ട് കാർഡുകളുടെ നിർമ്മാണം ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്രാ സ്മാർട്ട് ആകുന്നതിനുള്ള വലിയൊരു തുടക്കമായിരിക്കും.

Similar Posts