കെഎസ്ഇബി മുന്നറിയിപ്പ്..!! ജനങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..!! വിശദവിവരങ്ങൾ അറിയാം..!

നമ്മുടെ സംസ്ഥാനത്തെ ഇലക്ട്രിസിറ്റി വിതരണം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കെഎസ്ഇബി. കെഎസ്ഇബിയുടെ പേരിൽ നിരവധി തട്ടിപ്പുകൾ അടുത്തിടെയായി ഉയർന്നിരുന്നു. സമാനമായ രീതിയിൽ ജനങ്ങൾക്ക് ആശങ്ക നൽകിക്കൊണ്ട് കെഎസ്ഇബിയുടെ പേരിൽ വീണ്ടും തട്ടിപ്പുകൾ വന്നിരിക്കയാണ്.

തട്ടിപ്പ് സംഘങ്ങൾ ജനങ്ങളുടെ കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട ബില്ല് തുക എന്നിങ്ങനെ നിരവധിയായ വ്യക്തിഗത വിവരങ്ങൾ നൽകിയാണ് വ്യാജ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. കോളുകൾ വഴിയും മെസ്സേജുകൾ വഴിയും ഇത്തരം വ്യാജ സന്ദേശങ്ങൾജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇതിൽ വിശ്വസിച്ച് സന്ദേശങ്ങളോട് പ്രതികരിക്കുന്ന ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കുകയും ശേഷം അക്കൗണ്ടിൽ നിന്ന് പണം തട്ടുകയും ആണ് രീതി.

ജനങ്ങളെ വിശ്വസിപ്പിക്കാൻ നൽകുന്ന കൺസ്യൂമർ നമ്പറും ബില്ല് തുകയും ഇത്തരം തട്ടിപ്പു സംഘങ്ങൾക്ക് ലഭിക്കുന്നത് കെഎസ്ഇബിയുടെ വീഴ്ചയാണെന്നും ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. എന്നിരുന്നാലും ജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. ഇത്തരം സന്ദേശങ്ങളിൽ ലഭിക്കുന്ന ലിങ്കുകൾ ഒരിക്കലും തുറക്കരുത്. ഇത്തരം കോളുകളും മെസ്സേജുകളും അവഗണിക്കുക മാത്രമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗം. അതിനാൽ എല്ലാ കെഎസ്ഇബി ഉപഭോക്താക്കളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Similar Posts