കെഎസ്എഫ്ഇ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത..!! ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
കെഎസ്എഫ്ഇ എന്നത് നമ്മുടെ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. വളരെയധികം ആളുകൾ കെഎസ്എഫ്ഇ യിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. പലതരത്തിലുള്ള ആനുകൂല്യങ്ങൾ ഉള്ളതിനാലും സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഉള്ളതിനാലും ഒരുപാട് ആളുകളാണ് കെഎസ്എഫ്ഇയിൽ വിശ്വസിച്ച് നിക്ഷേപങ്ങൾ നടത്തുന്നത്.
കൂടാതെ വിവിധങ്ങളായ ചിട്ടികൾ ചേരുന്നതിനും കെഎസ്എഫ്ഇ അവസരമൊരുക്കുന്നുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് വിവിധങ്ങളായ ആനുകൂല്യങ്ങൾ ഒരുക്കിയാണ് ഉപഭോക്താക്കൾക്ക് കെഎസ്എഫ്ഇ ഓണസമ്മാനം ഒരുക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപ പദ്ധതിയിൽ നിക്ഷേപങ്ങൾക്കുള്ള പലിശ മുൻപ് 6.5% ആയിരുന്നു. ഇത് ഇപ്പോൾ ഏഴ് ശതമാനം ആക്കിയിട്ടുണ്ട്.
കൂടാതെ മറ്റു സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി 56 വയസ്സ് കഴിഞ്ഞ ആളുകളെ മുതിർന്ന പൗരന്മാരായി കണക്കാക്കി നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസരവും കെഎസ്എഫ്ഇ ഒരുക്കുന്നുണ്ട്. ചിട്ടി പിടിച്ച് കിട്ടുന്ന തുകയിൽ നിന്ന് ഭാവി ബാധ്യതയിലേക്ക് നിക്ഷേപിക്കുന്നതിന് 7.5 ശതമാനം പലിശ നൽകുന്നുണ്ട്. കൂടാതെ ചിട്ടി പിടിച്ചു കിട്ടിയ തുക മുഴുവനായും നിഷേപിക്കുകയാണെങ്കിൽ 7 ശതമാനം വാർഷിക പലിശ ലഭിക്കുന്നതാണ്. അതിനാൽ കെഎസ്എഫ്ഇ ഉപഭോക്താക്കൾ എല്ലാവരും ഇക്കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.