കെ-റെയിൽ പദ്ധതി..!! കോടതിയുടെ തീരുമാനം എത്തി..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
എല്ലാ രാജ്യത്തും വികസനം കൊണ്ടു വരണമെന്ന് എല്ലാ ആളുകളും ആഗ്രഹിക്കും. എന്നാൽ ഒരിക്കലും വളരെ പെട്ടെന്നുള്ള ഒരു വികസനം ഒരു നാട്ടിലെ ജനങ്ങളും പ്രകൃതിയും ഒരുപോലെ സ്വീകരിക്കില്ല. മാത്രമല്ല, നമ്മുടെ നാട്ടിലെ ഭരണ രീതി അനുസരിച്ച് വികസനത്തിന്റെ പേരിൽ എന്തെല്ലാം ആണ് നടക്കുന്നത് എന്ന് ജനങ്ങൾക്ക് അറിവില്ല. ഇത്തരത്തിൽ വളരെയധികം പ്രസിദ്ധിയുള്ള ഒരു വികസന പദ്ധതിയാണ് സിൽവർ ലൈൻ അതിവേഗ റെയിൽ പാത പദ്ധതി. നമ്മുടെ സംസ്ഥാനത്തെ കന്യാകുമാരി മുതൽ കാസർകോട് വരെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത ആണ് കെ -റെയിൽ.
ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ജനങ്ങളുടെ യാത്ര വേഗം കൂട്ടാൻ സാധിക്കും. സമയത്തിന് ജനങ്ങൾക്ക് അത്രയ്ക്ക് വില ആണുള്ളത്. എന്നാൽ ഈ പദ്ധതിയുമായി സംബന്ധിച്ച് നിരവധി പ്രശ്നങ്ങളും പ്രക്ഷോഭങ്ങളും നടന്നിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെയും വേണ്ടത്ര നഷ്ടപരിഹാരം നൽകാതെയും ജനങ്ങളുടെ ഭൂമി ഏറ്റെടുത്ത് കെ-റെയിൽ പദ്ധതിയുടെ കോൺക്രീറ്റ് കുറ്റികൾ പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥർ സ്ഥാപിക്കുകയുണ്ടായി. ഇതിനെതിരെ ജനങ്ങൾ പ്രക്ഷോഭം നടത്തുകയും നിരവധി ആളുകൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. അതായത് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്ന സമയത്ത് ജനങ്ങൾക്കെതിരെ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.
നിലവിൽ പദ്ധതിയുടെ ഡി പി ആർ നു കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ല. അതിനാൽ തന്നെ സർവ്വേയോ മറ്റ് അനുബന്ധ പരിപാടികളോ പദ്ധതിയുമായി സംബന്ധിച്ച് നടത്താൻ സർക്കാരിന് അവകാശമില്ല. ഈ സാഹചര്യത്തിൽ കേസുകൾ പരിഗണിച്ച് തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. ജനങ്ങളെ ദ്രോഹിച്ചു കൊണ്ടും പേടിപ്പിച്ചു കൊണ്ടും എങ്ങനെ പദ്ധതി നടപ്പിലാക്കുമെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. എന്തുതന്നെയായാലും സർക്കാരിന്റെ വിവേചന രഹിതമായ നടപടികൾ അവസാനിപ്പിക്കുക തന്നെ വേണം.