കേടായ യുപിഎസ് ഉണ്ടോ? കളയല്ലേ, കുറഞ്ഞ ചിലവിൽ നമുക്ക് ഇൻവെർട്ടർ ഉണ്ടാക്കാം

കേടായ യുപിഎസ് ഉണ്ടോ? കളയല്ലേ.. നമുക്ക് ഇൻവെർട്ടർ ഉണ്ടാക്കാം

കമ്പ്യൂട്ടറുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കേടായതോ കാലപ്പഴക്കം ചെന്നതോ ആയ കമ്പ്യൂട്ടറും, യു പി എസ്സും തട്ടിൻപുറത്ത് ഒളിഞ്ഞിരിക്കുന്നുണ്ടെങ്കിൽ,വേഗം പോയി ആ യു പി എസ് പൊടിതട്ടി എടുക്കാം. ആവശ്യമുണ്ട്.

ഉപയോഗശൂന്യമായ നമ്മുടെ യുപിഎസ് കൊണ്ട് നമുക്ക് ഒരു ഇൻവെർട്ടർ ഉണ്ടാക്കാം. മിക്കവാറും യുപിഎസിനെ ബാധിക്കുന്ന കേടുപാട് സംഭവിക്കുന്നത് അതിന്റെ ബാറ്ററിക്കാണ്.
ബാറ്ററി ഒഴികെ അതിന്റെ ബോർഡിനും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ ഒന്നും തന്നെ ഇല്ലെങ്കിൽ നമുക്ക് അതിനെ വളരെ എളുപ്പത്തിൽ ഒരു ഇൻവെർട്ടർ ആയി മാറ്റിയെ ടുക്കാം.

കേടായ യു പി എസിനെ ഇൻവെർട്ടർ ആയി മാറ്റിയെടുക്കുന്നതിന് എക്സ്റ്റേണൽ ബാറ്ററിയുടെ സഹായമാണ് ആവശ്യമായി വരുന്നത്. പ്രത്യേകമായി പറയട്ടെ, ആദ്യം യുപിഎസിന്റെ ഏത് ഭാഗത്തിനാണ് തകരാറ് സംഭവിച്ചത് എന്ന് നമ്മൾ കണ്ടെത്തേണ്ടതുണ്ട്.

യു പി എസ്സിന്റെ മറ്റ് ഭാഗങ്ങൾക്ക് കംപ്ലൈന്റ് ഒന്നും തന്നെ ഇല്ലെങ്കിൽ ബാറ്ററിയുടെ തകരാറ് കൊണ്ടാണ് യുപിഎസ് നിലച്ചത് എങ്കിൽ നമുക്ക് മറ്റൊരു ബാറ്ററി യുടെ സഹായത്തോടുകൂടി ഇൻവെർട്ടർ പ്രവർത്തിപ്പിച്ചു തുടങ്ങാവുന്നതാണ്. കേടായ യു പി എസ്സിനെ എളുപ്പത്തിൽ ഏറെ ഉപകാരകരമായ ഇൻവെർട്ടർ ആക്കി മാറ്റിയെടുക്കുന്ന വീഡിയോ കാണാൻ പ്ലേ ചെയ്തോളു.

Similar Posts