കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്..!! ഓൺലൈൻ വായ്പകൾ എടുക്കുന്നവർ ശ്രദ്ധിക്കുക..!! ആർബിഐയുടെ നടപടി ഉടൻ..!!
എല്ലാ ആളുകൾക്കും പണം ആവശ്യമാണ്. നമ്മുടെ രാജ്യത്ത് നല്ലൊരു ശതമാനം ആളുകളും സാധാരണക്കാരാണ്. വളരെ കുറച്ചു ശതമാനം ആളുകൾ മാത്രമേ പണക്കാരായി കണക്കാക്കപ്പെടുന്നുള്ളൂ. നമ്മുടെ രാജ്യത്ത് സാധാരണക്കാരായ ആളുകളാണ് കൂടുതൽ ഉള്ളത്. അതിനാൽ തന്നെ പെട്ടെന്ന് ഒരുപാട് പണത്തിന് ആവശ്യം വരുന്ന സാഹചര്യങ്ങളിൽ ആളുകൾ വായ്പകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്.
നമ്മുടെ നിയമങ്ങൾ അനുസരിച്ച് കൃത്യമായ ഈട് നൽകിയാൽ മാത്രമേ വായ്പകൾ ലഭിക്കുകയുള്ളൂ. എന്നാൽ അടുത്തിടെയായി ജനങ്ങളുടെ ഇടയിൽ ശ്രദ്ധപിടിച്ചുപറ്റിയ കാര്യമാണ് ഓൺലൈൻ വായ്പകൾ. പ്രത്യേകിച്ച് ഈടുകൾ നൽകാതെ തന്നെ സ്വകാര്യ വിവരങ്ങൾ നൽകിയാൽ ഓൺലൈൻ വഴി വായ്പകൾ ലഭിക്കും. നമ്മുടെ നാട്ടിലെ നടത്തിപ്പ് അനുസരിച്ച് വായ്പകൾ ലഭിക്കണമെങ്കിൽ ഒരുപാട് വട്ടം ബാങ്കുകളിൽ കയറി ഇറങ്ങേണ്ടി വരും. എന്നാൽ ഓൺലൈൻ ആപ്ലിക്കേഷൻ വഴി മിനിറ്റുകൾക്കുള്ളിൽ തന്നെ വായ്പകൾ ലഭിക്കും.
ജനങ്ങളെ കൂടുതലായി ഓൺലൈൻ വായ്പകളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണവും ഇതുതന്നെയാണ്. എന്നാൽ ഓൺലൈൻ വായ്പകൾ എടുത്ത് കടക്കെണിയിൽ പെട്ടുപോയ ഒരുപാട് ആളുകൾ ഉണ്ട്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാരും ആർ ബി ഐയും ഇതിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആർബിഐ അംഗീകരിച്ച വായ്പ ആപ്ലിക്കേഷനുകൾ മാത്രമേ ഇനി മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കുകയുള്ളൂ. അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിനും ആളുകളെ കടക്കെണിയിൽനിന്ന് രക്ഷിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു തീരുമാനവുമായി വന്നിട്ടുള്ളത്. ദുർബലരായ ജനങ്ങളെ ചൂഷണം ചെയ്ത് കൂടുതൽ പണം തട്ടുന്നതിനാണ് ഇത്തരം ആപ്ലിക്കേഷനുകൾ കൂടുതലായും ഉപയോഗിക്കുന്നത്. ആയതിനാൽ ജനങ്ങൾ ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്.