കേന്ദ്ര സഹായങ്ങൾ എല്ലാ വീട്ടിലേക്കും, രെജിസ്ട്രേഷൻ സൗജന്യം ആരും അറിയാതെ പോകരുതേ

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ സഹായങ്ങൾ ലഭിക്കുന്നതിന് വേണ്ടി യുള്ള രജിസ്ട്രേഷൻ ഇപ്പോൾ സർക്കാർ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും നടന്നുവരികയാണ്. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പുകളും സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഇതുകൂടാതെ അക്ഷയ സെൻററുകൾ, കോമൺ സർവീസ് സെൻററുകൾ കൂടാതെ ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉണ്ടെങ്കിൽ ഒടിപി സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായും ഇതിൻറെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ഇല്ല.

കേന്ദ്ര സർക്കാരിൻറെ ആനുകൂല്യങ്ങൾ ഇനി നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഇനി നേരിട്ടത്തും. സമൂഹത്തിലെ വളരെ താഴെതട്ടിലുള്ള ആളുകളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര സർക്കാർ ആനുകൂല്യ പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്. ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻറെ ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത് 12 അക്ക കാർഡ് എടുക്കേണ്ടതുണ്ട്.

അവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. 2021 ആഗസ്റ്റ് 26 മുതൽ കേന്ദ്ര തൊഴിൽ മന്ത്രാലയം അസംഘടിത മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും രജിസ്ട്രേഷനു വേണ്ടി ഇ ശ്രം പോർട്ടൽ ആരംഭിച്ചിരുന്നു. അസംഘടിത മേഖലയിൽ ജോലി എടുക്കുന്നവർ എല്ലാം തന്നെ ഈ വർഷം അവസാനത്തോടു കൂടി അതായത് ഡിസംബർ 31 ന് ഉള്ളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കുവാൻ വേണ്ടി നിർദ്ദേശം വന്നിരിക്കുകയാണ്.

ഇങ്ങനെ രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ആധാറിന് സമാനമായ 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും കാർഡും ലഭിക്കുന്നതാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അസംഘടിത മേഖലയിൽ ഉള്ളവർക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഈ പുതിയ നമ്പറിൽ ആയിരിക്കും. അടിസ്ഥാനമാക്കുക. രാജ്യത്ത് അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും വിവരം കേന്ദ്രസർക്കാരിന് ലഭിക്കുന്നതിനുവേണ്ടി തുടങ്ങിയ ഇ ശ്രം പോർട്ടലിൽ ആണ് നിങ്ങൾ 12 നമ്പറിനും കാർഡിനും ആയി നിങ്ങൾ അപേക്ഷിക്കേണ്ടത്.

16 വയസിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷ നൽകുവാൻ ആധാർ കാർഡ് നിർബന്ധമാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന യുടെ ഭാഗമായി തീരുന്നതാണ്. അപകടം മൂലം മരണം സംഭവിക്കുകയോ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ കുടുംബത്തിന് രണ്ടുലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുടെ ആദ്യവർഷ പ്രീമിയം കേന്ദ്രസർക്കാർ തന്നെ അടക്കുകയും ചെയ്യും.

ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴി കോമൺ സർവീസ് സെൻററുകൾ വഴിയോ രജിസ്ട്രേഷൻ നടത്താവുന്നതാണ്. കൂടാതെ ഇപ്പോൾ വിവിധ ജില്ലകളിൽ പ്രത്യേക ക്യാമ്പുകളും ജില്ലാ ഭരണകൂടങ്ങൾ നടത്തുന്നുണ്ട്. എറണാകുളം ജില്ലയിൽ ജില്ലാ ലേബർ ഓഫീസിൽ ഇതിനായി പ്രത്യേകം കേന്ദ്രവും തുടങ്ങിയിരിക്കുകയാണ്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും പെരുമ്പാവൂർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആയിട്ടാണ് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.

അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നിർബന്ധമായും രജിസ്ട്രേഷൻ ചെയ്യണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും അപേക്ഷിക്കാവുന്നതാണ്. ചെറുകിട നാമമാത്ര കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, മൃഗസംരക്ഷണത്തിന് ഏർപ്പെട്ടിരിക്കുന്നവർ, ബീഡി ത്തൊഴിലാളികൾ, കെട്ടിട നിർമ്മാണ തൊഴിലാളികൾ,  ലേബലിങ് ആൻഡ് പാക്കിംഗ് തൊഴിലാളികൾ, നെയ്ത്തുകാർ, തുകൽ തൊഴിലാളികൾ, ആശാരിമാർ, ഇഷ്ടികക്കളങ്ങളിൽ ജോലിചെയ്യുന്നവർ, പാറമട തൊഴിലാളികൾ, മില്ലുകളിലെ തൊഴിലാളികൾ, മിഡ്‌ വൈഫുംമാർ, വീട്ടുജോലിക്കാർ, ബാർബർമാർ,പഴം-പച്ചക്കറി കച്ചവടക്കാർ, ന്യൂസ് പേപ്പർ വിതരണക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, മരപ്പണിക്കാർ, റോഡ് പണിക്കാർ, പൊതു സേവനങ്ങൾ നടത്തുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, കച്ചവടക്കാർ, ആശാവർക്കർമാർ, തുടങ്ങിയവരെല്ലാം ഇതിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Similar Posts