കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതി പിഎം കിസാൻ സമ്മാൻ നിധി യോജന, അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷിക്കൂ
കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയെ കുറിച്ചാണ് താഴെപ്പറയുന്നത്. ഇന്ത്യയിലെ കർഷകരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് PM കിസാൻ സമ്മാൻ നിധി യോജന. ഈ പദ്ധതി പ്രകാരം 2000രൂപയുടെ മൂന്നു ഗഡുക്കളായി വർഷത്തിൽ 6000 രൂപയാണ് പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളവർക്ക് ലഭിച്ചുവരുന്നത്. എന്നാൽ ഇപ്പോൾ 6000 എന്നുള്ളത് 12000 ആക്കി ഉയർത്തിയിട്ടുണ്ട്. ഇതുവരെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാത്തവർക്ക് ഇപ്പോൾ സാധിക്കും.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന ഏറ്റവും വലിയ സഹായ പദ്ധതിയാണ് പിഎംകിസാൻ സമ്മാൻ നിധി യോജന. ഇതിന്റെ അപേക്ഷകൾ ആണ് ഇപ്പോൾ സ്വീകരിക്കുന്നത്. കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും 6000 രൂപ എന്നുള്ളത് 12000 രൂപ ആക്കി ഉയർത്താനുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല. അടുത്ത ബഡ്‌ജറ്റിൽ അതിന്റെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതുവരെയും ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ പറ്റിയ സമയമാണ്. അക്ഷയ ജനസേവാ കേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ വഴിയോ നമുക്ക് അപേക്ഷിക്കാവുന്നതാണ്. 2018 ഡിസംബർ 1നാണ് രാജ്യത്ത് കർഷകരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. 100% വിഹിതവും കേന്ദ്ര സർക്കാരാണ് നൽകുന്നത്. 2000 രൂപയുടെ മൂന്നു ഗഡുക്കളായി 6000 രൂപയാണ് ലഭിക്കുന്നത്.
ചെറുകിട കർഷകർ മുതൽ 5 ഏക്കർ കൃഷി ഭൂമി ഉള്ളവർക്ക് വരെ ഈ പദ്ധതിയിൽ അംഗമാകുവാൻ സാധിക്കും. ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് മാത്രമാണ് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുകയുള്ളൂ. പദ്ധതി നിബന്ധനകൾ അനുസരിച്ചു സംസ്ഥാന സർക്കാർ ആകും ഗുണഭോക്താക്കളെ കണ്ടെത്തുക. ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുന്ന രീതിയാണ് നിലവിൽ ഉള്ളത്.
PM കിസാൻ ഔദ്യോഗിക വെബ്സൈറ്റ് ആയ www.pmkisan.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഈ പദ്ധതിയിൽ അംഗമാകേണ്ടത്. ഈ വെബ്സൈറ്റിൽ കയറിയ ശേഷം ഫാർമേഴ്‌സ് കോർണർ എന്ന ഭാഗം തിരഞ്ഞെടുക്കുക. തുടർന്നു വരുന്ന പേജിൽ ന്യൂ ഫാർമേർ രെജിസ്ട്രേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ആധാർ നമ്പർ നൽകുക. വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം അടുത്ത പേജിലേക്ക് പോകുക. ഇതിൽ അടിസ്ഥാന വിവരങ്ങൾ ആണ് നൽകേണ്ടത്. അതോടൊപ്പം ബാങ്ക് വിവരങ്ങളും, കൃഷി സംബന്ധിച്ച വിവരങ്ങളും നൽകേണ്ടതുണ്ട്. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയാൽ സബ്‌മിറ്റ് ചെയ്യുക. ഈ രീതിയിൽ ആണ് പദ്ധതിയിൽ അംഗമാകേണ്ടത്.