കേരളത്തിനകത്തു മെഡിസിൻ, എഞ്ചിനീയറിംഗ്, ഡിപ്ലോമ, നഴ്സിംഗ്, ഐ ടി ഐ എന്നീ വിദ്യാർഥികൾക്കായി പ്രതീക്ഷ സ്കോളർഷിപ്

മെഡിസിൻ, എഞ്ചിനീയറിംഗ്, ബി ഫാം,ഡിപ്ലോമ, നഴ്സിംഗ്, ഐടിഐ എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പിനെ കുറിച്ചാണ് താഴെ പറയുന്നത്. “പ്രതീക്ഷ” എന്നാണ് ഈ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പിന്റെ പേര്. ഈ സ്കോളർഷിപ് ലഭിക്കാൻ ഇവർ കേരളത്തിനകത്തായിരിക്കണം കോഴ്സ്  പഠിക്കേണ്ടത്. കൂടാതെ അപേക്ഷകർ തിരുവനന്തപുരം ജില്ലക്കാർ ആയിരിക്കണം. പ്രഫഷണൽ, സാങ്കേതിക കോഴ്സുകൾക്ക് പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളിൽ നിന്ന് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

ബിപിഎൽ കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ സ്കോളർഷിപ് ലഭിക്കുന്നത്. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡും പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുമാണ് ഈ സ്കോളർഷിപ് പ്രദാനം ചെയ്യുന്നത്. ഇവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രതീക്ഷ സ്കോളർഷിപ് ഒരുക്കിയിട്ടുള്ളത്. ഈ വർഷം 30 കുട്ടികൾക്ക് സ്കോളർഷിപ് നൽകാനാണ് തീരുമാനം. അർഹരായ വിദ്യാർത്ഥികൾ ഈ മാസം 31 നു മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

www.lifecarehll.com എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോമുകൾ ലഭിക്കുന്നതാണ്. എച് എൽ എൽ ഓഫീസുകളിൽ നിന്നും അപേക്ഷ ഫോമുകൾ ലഭിക്കും. കൃത്യമായി പൂരിപ്പിച്ച അപേക്ഷകൾ

മാനേജർ ( എച് ആർ )
എച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ്
കോർപ്പറേറ്റ് ആൻഡ് രജിസ്ട്രേഡ് ഓഫീസ് എച് എൽ എൽ ഭവൻ പൂജപ്പുര
തിരുവനന്തപുരം 695012

എന്ന വിലാസത്തിൽ അയക്കുക. ഈ സ്കോളർഷിപ് വഴി പ്രതി വർഷം 30000 രൂപ ലഭിക്കും. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് 20000 രൂപ ലഭിക്കും.  ബി ഫാം, ഡിപ്ലോമ, നഴ്സിങ് വിദ്യാർത്ഥികൾക്ക് വർഷം തോറും 10000 രൂപയാണ് ലഭിക്കുക. ഐ ടി ഐ വിദ്യാർത്ഥികൾക്ക് 5000 രൂപയാണ് ലഭിക്കുക.

പഠന മികവും സാമ്പത്തിക സ്ഥിതിയുമാണ് ഈ സ്കോളർഷിപ് ലഭിക്കുന്നതിന് വേണ്ട യോഗ്യതകൾ. അതുകൊണ്ട് തന്നെ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടി വരും. സ്കോളർഷിപ് ലഭിക്കുന്ന കാലയളവിൽ പഠനമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വർഷം തോറും ഹാജരാക്കേണ്ടി വരും.

Similar Posts