കേരളത്തിലെ വനിതകൾക്ക് വാഹനം വാങ്ങിക്കാൻ ധനസഹായം, ഇപ്പോൾ അപേക്ഷിക്കാം കേരള സർക്കാർ പദ്ധതി

കേരള സർക്കാരിൽ നിന്നും വനിതകൾക്ക് വാഹനങ്ങൾ വാങ്ങിക്കുവാൻ വേണ്ടി ലഭിക്കുന്ന ധനസഹായത്തെ കുറിച്ചാണ് താഴെ പറയുന്നത്. സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ഷി ടാക്സി പദ്ധതിയുടെ ഭാഗമാകാനാണ് ഇപ്പോൾ അവസരം വന്നിരിക്കുന്നത്.

കുടുംബശ്രീ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് പരിശീലനം ലഭിച്ച വനിതകൾക്കാണ് ഷി ടാക്സി, ഷി ഓട്ടോ ആരംഭിക്കുവാൻ സാധിക്കുന്നത്. നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തവർക്കാണ് ഈ അവസരം ലഭിക്കുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച വിജയം കൈവരിച്ച ഒരു പദ്ധതിയാണ് “ഷി ടാക്സി പദ്ധതി. ”

വളരെ ചെറിയ തിരിച്ചടവുകൾ ആണ് വായ്പക്ക് ഈടാക്കുന്നത് എന്നത് വലിയ ഒരു നേട്ടമാണ്. ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തിയതി ഈ മാസം 25 ആണ്. സ്വയം തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു പദ്ധതി ആണിത്.

ഈ പദ്ധതിയിലേക്ക് എങ്ങിനെയാണ് അപേക്ഷിക്കുന്നതെന്ന് നോക്കാം. തിരഞ്ഞെടുക്കുന്ന അപേക്ഷകർക്ക് വാഹനം വാങ്ങുന്നതിനുള്ള വായ്പ സംസ്ഥാന വനിതാ വികസന കോർപറേഷൻ ആണ് നൽകുന്നത്. ഇങ്ങിനെ എടുക്കുന്ന വായ്പക്ക് കുടുംബശ്രീയിൽ നിന്ന് സബ്സീഡി ലഭിക്കും.

പരമാവധി ഇളവുകളോട് കൂടി കേരള ഓട്ടോ മൊബൈൽസ് ലിമിറ്റേഡിൽ നിന്നും ഷി ഓട്ടോ അഥവാ ഇലക്ട്രിക് ഓട്ടോ ലഭ്യമാകും. അപേക്ഷകൾ ഈ മാസം 25ന് മുൻപായി

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,ദി ജൻഡർ പാർക്ക്‌, A-17,ബ്രാഹ്മിൻസ് കോളനി റോഡ്,കവഡിയാർ, തിരുവനന്തപുരം, കേരള 695003, ഇന്ത്യ എന്ന വിലാസത്തിൽ തപാൽ വഴിയോ ഓൺലൈൻ ആയോ അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ ഫോംമും മറ്റു വിശദ വിവരങ്ങളും ജൻഡർ പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ genderpark.gov. in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

Similar Posts