സ്വർണ്ണത്തെ എന്നും സുരക്ഷിതമായ നിക്ഷേപമായാണ് മലയാളികൾ പൊതുവെ കണ്ടുവരുന്നത്.കൂടാതെ, സ്വർണ്ണത്തെ ആഭരണമായി അണിയാൻ ഏറെ താല്പര്യപെടുന്നവരുമാണ് കേരളീയർ.ഇറക്കുമതി തീരുവ,ഡോളർ-രൂപ വിനിമയ നിരക്ക് ,ഗോൾഡിന്റെ രാജ്യാന്തര വില എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്വർണ്ണ വില നിശ്ചയിക്കുന്നത്.കേരളത്തിൽ ഇന്ന് സ്വർണ്ണം ഒരു ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ്.ഇന്നലെയും സംസ്ഥാനത്തു ഇതേ നിരക്ക് തന്നെയായിരുന്നു.
ടൺ കണക്കിന് സ്വർണ്ണമാണ് പ്രതിവർഷത്തിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.അതുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വർണ്ണവിലയിൽ ആഗോളതലത്തിലെ ചെറിയൊരു അനക്കം പോലും നമ്മുടെ സ്വർണ്ണ വിലയിൽ പ്രതിഫലിക്കും.യഥാർത്ഥത്തിൽ 2008 ൽ ആഗോള മാന്ദ്യത്തിനു ശേഷമാണ് സ്വർണ്ണം ഒരു മികച്ച നിക്ഷേപമാണെന്നു ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്.
ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിനു വിലയിടുന്നത് ഗോൾഡ് അസ്സോസിയേഷനുകളാണ്.ചില ഘട്ടങ്ങളിൽ ദിവസത്തിൽ 2 തവണയെങ്കിലും ഗോൾഡ് അസ്സോസിയേഷനുകൾ സ്വർണ്ണ വില മാറ്റാറുണ്ട്.സ്വർണ്ണത്തിന്റെ കാരറ്റ് അടസ്ഥാനപ്പെടുത്തിയാണ് സ്വർണ്ണത്തിന്റെ പരിശുദ്ധിയും മേന്മയും കണക്കാക്കുന്നത്.24 K ,22 K,18 Kനിലവാരങ്ങളിലാണ് ഇന്ത്യയിൽ സ്വർണ്ണം ലഭിക്കുന്നത്.
പവന് 10000 രൂപ ഉണ്ടായിരുന്ന 2007 കാലഘട്ടത്തിന്റെ മൂന്നിരട്ടിയാണ് ഇന്നത്തെ നിലവിലെ സ്വർണ്ണ വില.