കേരളത്തിൽ വീണ്ടും തരംഗമാവാൻ ഒരുങ്ങി ജിയോ നെറ്റ്‌വർക്ക്

കേരളത്തിലെ നെറ്റ് വർക്ക് മെച്ചപ്പെടുത്താൻ 25 മെഗാഹെർട്സ് സ്പെക്ട്രം കൂടി വിന്യസിച്ചതായി റിലയൻസ് ജിയോ അറിയിച്ചു. മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും കൂടുതൽ spectrum ഉപയോഗിക്കാനുള്ള അവകാശം നേടിയിരുന്നു. കേരളത്തിൽ 800 മെഗാഹെട്സ്, 1800 മെഗാഹെട്സ്, 2300 മെഗാഹെട്സ് എന്നീ ഫ്രീക്വൻസികളിലായണ് അധിക സ്പെക്ട്രം നേടിയത്.

ഇത് പന്ത്രണ്ടായിരത്തിലധികം സൈറ്റുകളിൽ വിന്യസിച്ചതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപഭോക്താക്കൾക്കും നെറ്റ്‌വർക്ക് വർധനയുടെ പ്രയോജനം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ 42.6 കോടി ജിയോ വരിക്കാറുണ്ട്. കേരളത്തിൽ 1.03 കോടിയും. 4ജി ടവറുകളുടെ ആവശ്യം വർധിച്ചതിനാൽ ജിയോ ഇകൊല്ലം കേരളത്തിൽ നെറ്റ്‌വർക്ക് 15 ശതമാനം വർദ്ധിപ്പിക്കും.

Similar Posts