കേരള ട്രഷറിയിലെ ഫിക്സഡ് ഡെപ്പോസിറ്റ് ; ഇവയെല്ലാം അറിയണം !

ബാങ്ക് / പോസ്റ്റോഫീസ് ഫിക്സഡ് ഡെപ്പോസിറ്റ് പോലെ കേരള ട്രഷറിയിലും ഫിക്സഡ് ഡെപ്പോസിറ്റ് സംവിധാനം ഉണ്ട്.ഇതിൽ നമുക്ക് ആർക്കു വേണമെങ്കിലും നിക്ഷേപിക്കാം.ഉയർന്ന പലിശ നേടുകയും ചെയ്യാം.അടിസ്ഥാനപരമായി സർക്കാരിന് വേണ്ടി പേയ്‌മെന്റുകൾ നടത്തുക എന്നതാണ് ട്രഷറികളുടെ ഉത്തരവാദിത്തം.

ജീവനക്കാരുടെ പെൻഷൻ,ശമ്പളം,വിവിധ ബില്ലുകൾ ഇവയൊക്കെ കൈകാര്യം ചെയ്യുക എന്ന കടമയാണ് ട്രഷറിയ്ക്കുള്ളത്. എന്നാൽ അവയ്ക്കു പുറമെ ചില ബാങ്കിങ് സേവനങ്ങളും ട്രഷറി നൽകുന്നുണ്ട്.അതായത് സേവിങ്സ് ബാങ്ക് അക്കൗണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് സംവിധാനവും ട്രഷറികളിൽ ലഭ്യമാണ്.
സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്.അതുകൊണ്ട് തന്നെ സർക്കാരിന്റെ ഒരു ഗ്യാരണ്ടീ നമ്മുടെ നിക്ഷേപങ്ങൾക്കുണ്ട്.

ട്രഷറിയിലെ ഒരു നിയന്ത്രണങ്ങളും നിക്ഷേപങ്ങളെ ബാധിക്കാറില്ല.46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ വാർഷിക പലിശ 5.4 % ആണ്.91 ദിവസം മുതൽ ഒരു വര്ഷം വരെയുള്ള നിക്ഷേപങ്ങളുടെ വാർഷിക പലിശ 5.9 % ആണ്‌.ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങളുടെ വാർഷിക പലിശ 6.4 % ആണ്. രണ്ട് വർഷത്തിനു മുകളിൽ അതായത് 10 വര്ഷം വരെയുള്ള പലിശ 7.5 % ആണ്.
ഏതൊരു ഇന്ത്യൻ പൗരനും കേരള ട്രഷറിയിലെ ഫിക്സഡ് ഡെപ്പോസിറ്റിൽ ചേരാം. NRI സിന് ഇതിൽ ചേരാൻ ആകില്ല.

കേരള ട്രഷറിയിലെ ഫിക്സഡ് ഡെപ്പോസിറ്റിൽ ചേരാൻ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വേണം.ഇത് ഓപ്പൺ ചെയ്യാൻ ട്രഷറിയിൽ നേരിട്ട് പോണം.പാസ്പോര്ട്ട് സൈസ് ഫോട്ടോ ,പാൻ കാർഡ് ,ആധാർ കാർഡ് എന്നിവ ഉണ്ടാകണം.ഏറ്റവും കുറഞ്ഞ എസ്ബി അക്കൗണ്ട് തുക 100 രൂപയാണ്.പണം പിൻവലിക്കാൻ നേരിട്ട് പോവുക അല്ലെങ്കിൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പണം നെറ്റ് ബാങ്കിങ് വഴി വേറെ ഒരു അക്കൗണ്ടിലേക്ക് മാറ്റുക.അതിനു ശേഷം എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാം.

 

Similar Posts