കേരള പോലീസിന്റെ മുന്നറിയിപ്പ്; ഇക്കാര്യം ചെയ്താൽ കർശന നടപടി സ്വീകരിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിന് വേണ്ടി തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്ന നടപടിയിലേക്ക് നാട്ടുകാർ കടന്നതോടെ സംസ്ഥാന പോലീസ് ഇതിൽ ഇടപ്പെട്ടിരിക്കുകയാണ്.
തെരുവുനായ്ക്കളെ കൊല്ലുന്നത് ശിക്ഷാർഹമാണ്. ഇത് അറിയാതെയാണ് ജനങ്ങൾ കൂട്ടത്തോടെ നായ്ക്കളെ കൊല്ലുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് 21 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇതിൽ ആറു പേരും വാക്സിൻ എടുത്ത ആളുകളാണ്. നായ്ക്കളെ കൊല്ലുകയല്ല, പകരം നായക്കൾക്ക് വാക്‌സിൻ നൽകുകയാണ് പ്രതിരോധമാർഗം എന്നാണ് സംസ്ഥാന പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്.
ദിനംപ്രതി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ നായ്ക്കളെ കൊല്ലുക അല്ലാതെ ജനങ്ങൾക്ക് മറ്റൊരു വഴി ഉണ്ടായിരുന്നില്ല. എന്നാൽ ഈ മനോഭാവം മാറ്റുന്നതിന് ജനങ്ങൾക്ക് റസിഡൻഷ്യൽ അസോസിയേഷൻ കേന്ദ്രീകരിച്ച് ബോധവൽക്കരണം നൽകാനുള്ള സർക്കുലറാണ് ഇപ്പോൾ സംസ്ഥാന പോലീസ് മേധാവി ഇറക്കിയിരിക്കുന്നത്. തെരുവുനായ്ക്കൾക്ക് കൂട്ടത്തോടെ വാക്സിൻ നൽകുന്നതിനുള്ള ക്യാമ്പയിനുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം ലഭിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി കൂട്ടിച്ചേർത്തു. അതിനാൽ എല്ലാ ജനങ്ങളും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തെരുവുനായ്ക്കളെ കൊല്ലരുത്. ഇത് തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.