കേരള പോലീസിൽ കോസ്റ്റൽ വാർഡൻ തസ്തികയിൽ 36 ഒഴിവുകൾ, ജനുവരി 15 വരെ അപേക്ഷിക്കാം
കരാറടിസ്ഥാനത്തിൽ കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഔദ്യോഗിക വിജ്ഞാപനവും പുറത്തു വന്നിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശങ്ങളിൽ താമസിക്കുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തീരദേശ പോലിസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും സെലക്ഷനും നിയമനവും നടക്കുന്നത്. കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് 36 ഒഴിവുകൾ ആണ് ഇപ്പോൾ ഉള്ളത്. തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. കരാർ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ നിയമനം നടക്കുന്നത്.
ഇനി ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം. 18 വയസ്സ് മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും. പത്താം ക്ലാസ്സ് അല്ലെങ്കിൽ തതുല്യ പരീക്ഷ പാസ്സായവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് 160 സെന്റിമീറ്റർ, സ്ത്രീകൾക്ക് 150 സെന്റിമീറ്റർ ഉയരം ഉണ്ടായിരിക്കണം. കൂടാതെ പ്രാഥമിക പരീക്ഷ പാസ്സ് ആയിരിക്കണം. കൂടാതെ വിഞ്ഞ്ജാപനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ യോഗ്യത മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
യോഗ്യത ഉള്ളവരും, താല്പര്യം ഉള്ളവരും കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക. ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളോടൊപ്പം ജനുവരി 15,2022 വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ പറയുന്ന വിലാസത്തിൽ അയക്കുക.
ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്
കോസ്റ്റൽ പോലീസ്
കോസ്റ്റൽ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്
മറൈൻ ഡ്രൈവ്, എറണാകുളം
പിൻകോഡ് 682031