കേരള ഫിനാൻഷ്യൽ കോർപറേഷൻ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വായ്പ, 5% പലിശയിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ

സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അനുഗ്രഹമായ ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയുന്നത്. ഇന്നത്തെ കാലത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. നല്ല രീതിയിൽ വരുമാനം ലഭിക്കുന്ന മേഖലകൾ കണ്ടെത്താനും അതു നന്നായി പ്രവർത്തികമാക്കാനും എല്ലാവരും നന്നായി പരിശ്രമിക്കേണ്ടി വരും.

എന്നാൽ സാമ്പത്തികമായി ഇതിനു വേണ്ട മൂലധനമോ മറ്റു സാഹചര്യങ്ങളോ ഒട്ടു മിക്ക പേർക്കും ഉണ്ടാകുകയുമില്ല. ഇതെല്ലാം കൊണ്ടു തന്നെ ഒരുവിധം ആളുകളുടെ സ്വപ്‌നങ്ങൾ പാതി വഴിയിൽ മുങ്ങി പോകുകയാണ് പതിവ്. നമ്മുടെ രാജ്യത്തു ഇത്തരം സംരംഭങ്ങൾ ആരംഭിക്കുമ്പോൾ നമ്മുടെ രാജ്യത്തിനു തന്നെ ഇത് നല്ലൊരു മുതൽ കൂട്ടായിരിക്കും. രാജ്യത്തിന്റെ കറൻസിയുടെ മൂല്യം നിർണയിക്കുന്നതിന് നമ്മുടെ രാജ്യത്തുള്ള സംരംഭങ്ങൾക്ക് വലിയൊരു പങ്ക് ആണ് ഉള്ളത്.

എപ്പോഴും മറ്റു കമ്പനിയെ ആശ്രയിച്ചു അവരുടെ കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തമായി ബിസിനസ്‌ തുടങ്ങി ജീവിത നിലവാരം ഉയർത്താണ് എല്ലാവർക്കും താല്പര്യം. ഈ സാഹചര്യം ഒരുക്കുന്നതിനും ഒരുപാട് ആളുകൾക്ക് ധന സഹായം നൽകുന്നതിനു വേണ്ടിയും കേരള ഫിനാൻഷ്യൽ കോർപറേഷൻ ഇപ്പോൾ തയ്യാറായി ഇരിക്കുകയാണ്. വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിനു 10 ലക്ഷം രൂപ മുതലുള്ള സഹായം ഫിനാൻഷ്യൽ കോർപറേഷൻ നൽകുന്നുണ്ട്. 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള വായ്പക്ക് ഇപ്പോൾ അപേക്ഷിക്കുവാൻ സാധിക്കും.

അപേക്ഷിക്കുന്നതിന്റെ 90% വും അപേക്ഷകർക്ക് ലഭിക്കുന്നതാണ്. മൂലധന ത്തിന്റെ കുറവ് മൂലം സംരംഭം തുടങ്ങാൻ പറ്റാത്തിരിക്കുന്നവർക്ക് ഇത് നല്ലൊരു സഹായം ആയിരിക്കും. ഈ രീതിയിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ കേരള ഫിനാൻസ് കോർപറേഷനുമായി ബന്ധപ്പെടുക. ഇതിന് വെറും 5% പലിശ മാത്രമേ ഉണ്ടായിരിക്കികയുള്ളൂ. സർക്കാരിൽ നിന്നും സബ്സീടിയും  ഉണ്ടായിരിക്കും.

Similar Posts