കേരള സർക്കാരിന്റെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, 3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കേരള സർക്കാരിൻറെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ വിശദവിവരങ്ങൾ ആണ് താഴെ പറയുന്നത്. കേരള സർക്കാർ ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ജനുവരി മാസം മുതൽ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഒരു വർഷം മൂന്നു ലക്ഷം രൂപയുടെ ചികിത്സാ കവറേജ് ആണ് ലഭിക്കുക. മാരകമായ രോഗങ്ങൾക്ക് ഉയർന്ന തുകയും ഉണ്ട്.

മസ്തിഷ്ക ശസ്ത്രക്രിയയ്ക്കും അതുപോലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 18 ലക്ഷം രൂപ വീതവും, ഹൃദയം ശ്വാസകോശം മാറ്റിവയ്ക്കലിന് 15 ലക്ഷം രൂപയും അസ്ഥി മജ്ജ മാറ്റിവയ്ക്കലിന് 9 ലക്ഷം രൂപയും, കോക്ലിയർ ഇമ്പ്ലന്റേഷന്ആ റര ലക്ഷം രൂപയും, കൂടാതെ വൃക്ക കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപയുമാണ് കവറേജ് ലഭിക്കുക. ആശുപത്രികളിൽ ക്യാഷ്ലസ് സൗകര്യമുണ്ടാകും.

ആദ്യവർഷം ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് ഒന്നരലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് മാറ്റുവാനും സാധിക്കും. 24 മണിക്കൂറിലേറെ കിടത്തി ചികിത്സിക്കുന്നത് ഇൻഷുറൻസ് ലഭിക്കുന്നതാണ്. 1920 ഓളം രോഗങ്ങൾ അംഗീകൃത പട്ടികയിലുണ്ട്. ആശുപത്രി വാസത്തിനു മുൻപും ശേഷവും 15 ദിവസം വരെയുള്ള ചിലവുകളും ക്ലെയിം ചെയ്യാവുന്നതാണ്.

മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമെ അവരുടെ ആശ്രിതർ, കുടുംബപെൻഷൻ കാർ, പങ്കാളി കൂടാതെ 25 വയസ്സ് ആകാത്ത മക്കൾ, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഏത് പ്രായക്കാരായ മക്കൾ എന്നിവർക്കാണ്. അടുത്ത ആഴ്ചത്തെ മന്ത്രിസഭായോഗം ഈ പദ്ധതിക്ക് അംഗീകാരം നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി മുതൽ നടപ്പിലാക്കാനാണ് ആലോചനയിൽ ഉള്ളത്. 6000 രൂപയാണ് വാർഷിക പ്രീമിയം തുക. ഇത് ജീവനക്കാരുടെ മാസ ശമ്പളത്തിൽ നിന്ന് 500 രൂപ വീതം മാസ് തവണകളായി ഈടാക്കും. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി മാസം നൽകുന്ന 500 രൂപ വിതരണം ചെയ്യാതെ മെഡിസെ പിലേക്ക്മാ റ്റും. എല്ലാ ജീവനക്കാരും പെൻഷൻ കാരും നിർബന്ധമായും ഈ പദ്ധതിയിൽ ചേരണം. ചേരാത്തവരും, ആശ്രിതരുടെ പേര് ചേർക്കാത്ത വരും തിരുത്തൽ വരുത്തേണ്ടി വരും.

അടുത്തമാസം 15ന് മുമ്പ് ഡി ഡി ഓക്കി അപേക്ഷ നൽകണം. ട്രഷറി ഓഫീസർമാർ എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്. ഒരു വ്യക്തിക്ക് ഒന്നിലധികം പേരുടെ ആശ്രിതർ ആകുവാൻ കഴിയില്ല. ആശ്രിതരുടെ പേര്  ഉൾപ്പെടുത്താത്ത വർ ഡിസംബർ 15 മുൻപുതന്നെ പേര് നൽകി ഉൾപ്പെടുത്തേണ്ടതാണ്. ഇനി അതിനുള്ള അവസരം വേറെ ലഭിക്കുകയില്ല. www.medicep.kerala.gov.in എന്ന വെബ്സൈറ്റിലെ സ്റ്റാറ്റസ് ഓപ്ഷനിൽ വിവരങ്ങൾ നൽകിയാൽ മെഡിസെപ്പ് പദ്ധതിയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

തിരുത്തൽ ആവശ്യമുള്ളവർ ഡി ഡി ഒ അല്ലെങ്കിൽ നോഡൽ ഓഫീസർക്ക് നമ്പർ 1 1 0 / 2 0 2 1 ധന ഉത്തരവിന് ഒപ്പമുള്ള അപേക്ഷ പൂരിപ്പിച്ചു നൽകുകയും തുടർന്ന് ആ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പെൻഷൻകാർ ട്രഷറി ഓഫീസർക്കാണ് തിരുത്തൽ അപേക്ഷ നൽകേണ്ടത്. നിയമനാംഗീകാരം ലഭിക്കാത്ത എയ്ഡഡ്  സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ നിയമന അംഗീകാരം ലഭിക്കുമ്പോൾ മാത്രമേ മെഡിസെപിൽ ഉൾപ്പെടുത്തുക ഉള്ളൂ.

Similar Posts