കേവലം 330 രൂപ മുടക്കിയാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്, ബാങ്ക് വഴിയും പോസ്‌റ്റോഫീസ് വഴിയും അപേക്ഷിക്കാം
നിലവിൽ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ പദ്ധതിയിൽ അംഗങ്ങൾ ആവുക എന്നത് ഏറ്റവും വലിയ ഒരു നേട്ടം തന്നെയാണ്. അത് സംസ്ഥാന സർക്കാർ പദ്ധതി ആയാലും കേന്ദ്രസർക്കാർ പദ്ധതി ആയാലും ഗുണം തന്നെയാണ്. ഏറ്റവും പ്രധാനപെട്ട ജീവൻ ജ്യോതി ഭീമാ യോജന എന്ന പദ്ധതിയെക്കുറിച്ച് ആണ് താഴെ പറയാൻ പോകുന്നത്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. പി എം ജെ ജെ ബി വൈ എന്ന ഈ പദ്ധതിയുടെ ഭാഗമായി നമുക്ക് ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ്.
നിലവിൽ ആത്മഹത്യ ഒഴികെയുള്ള ഏതുവിധേനയും ഉള്ള മരണത്തിനും ഇതിൻറെ തുക നോമിനിക്ക് ക്ലെയിം ചെയ്യുന്നതിനുവേണ്ടി സാധിക്കും. നിലവിൽ ഈ പദ്ധതിയുടെ ഭാഗമാകുന്ന തിനുവേണ്ടി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും അല്ല എങ്കിൽ പോസ്റ്റോഫീസ് അക്കൗണ്ട് എടുത്താലും ഇതിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. നിലവിൽ ഓരോ വർഷവും ഇത് പുതുക്കുന്ന രീതി തന്നെയാണ് നിലവിലുള്ളത്. ഓട്ടോമാറ്റിക് എമിറ്റിങ്സം വിധാനം എനേബിൾ ആയി കഴിഞ്ഞാൽ അല്ലെങ്കിൽ ആ രീതിയിൽ നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടു കഴിഞ്ഞാൽ നമുക്ക് സുരക്ഷിതമായി ഈ പദ്ധതിയിൽ തുടരുന്നതിന് സാധിക്കും.
ഏറ്റവും വലിയ ഒരു അനുകൂല്യമായി ഈ പദ്ധതിയുടെ കവറേജ് ലഭിക്കുമ്പോൾ ഇതിൻറെ മെച്യൂരിറ്റി കാലയളവ് എന്ന് പറയുന്നത് പരാമർശിക്കപ്പെട്ടിട്ടില്ല. 18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള ഗുണഭോക്താക്കൾക്ക് ആണ് ഇതിൻറെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. ഇതിന് ഒരു നോമിനി കൂടി ഉണ്ടായിരിക്കണം. നോമിനി ആയിരിക്കും ഇതിൻറെ കാര്യങ്ങൾ ക്ലെയിം ചെയ്യുന്നതും തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നതും.
രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ നമ്മൾ ഒരു വർഷം മുടക്കേണ്ടത് കേവലം 330 രൂപ മാത്രമാണ്. ഈ തുക ബാങ്ക് അക്കൗണ്ടിൽ ഡെബിറ്റ്ചെ യ്യുന്ന സംവിധാനം ആയിരിക്കും. അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ ഡെബിറ്റ്ചെ യ്യുന്നതായിരിക്കും. ഓരോ വർഷവും മേയ് മാസത്തോടെ അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്ന രീതിയായിരിക്കും. മെയ് മാസത്തോടെ ആരംഭിച്ചു ജൂൺ മാസത്തോടെ അവസാനിക്കുന്ന പിരീഡ് ആണ് ഇതിനുള്ളത്.
ഈ കാലയളവിൽ നമുക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ ഭാഗിക വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ക്ലെയിം ചെയ്യുന്നതിനുവേണ്ടി സാധിക്കും. ഇനി അത് മരണമാണ് സംഭവിക്കുന്നതെങ്കിൽ നമുക്ക് രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യം ആണ് ലഭിക്കുന്നത്. ഇവിടെ അപകടമരണം എന്നതുമാത്രമല്ല ആത്മഹത്യ ഒഴികെയുള്ള എത് മരണത്തിനും ഈ തുക ക്ലെയിം ചെയ്ത് എടുക്കുവാൻ സാധിക്കുന്നതാണ്. നമ്മൾ ഇൻഷ്വർ ചെയ്തിരിക്കുന്ന വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ആശ്രിതർക്ക് വളരെ ഉപകാരം ആയിട്ട് ഈ തുക മാറുകയും ചെയ്യും.
കേവലം 330 രൂപയിൽ രണ്ടു ലക്ഷം രൂപയുടെ നേട്ടം എന്നു പറയുമ്പോൾ ഏറ്റവും വലിയ ഒരു നേട്ടമായിരിക്കും. ഈ പദ്ധതിയുടെ ഭാഗമാകുന്നതിനു വേണ്ടി ജീവൻ ജ്യോതി ഭീമാ യോജന യുടെ അപേക്ഷാ ഫോമുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ബാങ്കുകളിൽ നിന്നോ പോസ്റ്റ് ഓഫീസുകളിൽ നിന്നും നമുക്കത് ലഭിക്കുന്നതായിരിക്കും. നമ്മുടെ വിശദവിവരങ്ങളും നോമിനിയുടെ ഡീറ്റെയിൽസും ചേർത്താണ് ഇതിലേക്ക് അപേക്ഷ വെക്കേണ്ടത്. അപേക്ഷകൻ മരണപ്പെടുകയാണെങ്കിൽ നോമിനി ബാങ്കിൽ എത്തി ക്ലെയിം ഫോം ആവശ്യപ്പെടാം. ഡെത്ത് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ചേർത്ത് ക്ലെമിന് വേണ്ടി അപേക്ഷിക്കുവാൻ സാധിക്കും. തുക നോമിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പിന്നീട് എത്തിച്ചേരുന്നതാണ്.