കൊച്ചിൻ ഷിപ് യാർഡിൽ ജോലി ഒഴിവുകൾ, 62 സൂപ്പർ വൈസറി കേഡർ

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസറി കേഡറുകളിലായി 62 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 20 വരെ അപേക്ഷ കൾ സ്വീകരിക്കും.

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത –

  • അസിസ്റ്റൻറ് എൻജിനീയർ : (വെൽഡിങ് 20, പൈപ്പ് 15, സ്ട്രക്ചറൽ 10, ഇലക്ട്രിക്കൽ 3, എൻജിനീയറിങ് 3, instrumentation 2, ഇലക്ട്രിക്കൽ ക്രെയിൻ 2, ഇലക്ട്രോണിക്സ് 1. ബന്ധപ്പെട്ട വിഭാഗത്തിൽ മൂന്നുവർഷം ഡിപ്ലോമയും ഏഴ് വർഷം പരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (എൻ ടി സി) സർട്ടിഫിക്കറ്റ്, എൻഎ സി, 22 വർഷം പരിചയം.
  • അസിസ്റ്റൻറ് എൻജിനീയർ :  പെയിൻറിംഗ് 2, കെമിസ്ട്രി ബിരുദം /മൂന്നുവർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ, എൻഎ സി ഇ/എഫ് ആർ ഒ എസ് ഐ ഒ ലെവൽ വൺ. ഇൻസ്പെക്ടർ യോഗ്യത, ഏഴ് വർഷം പരിചയം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (എൻ ടി സി) സർട്ടിഫിക്കറ്റ്, എൻഎ സി 22 വർഷം പരിചയം.
  • അക്കൗണ്ടൻറ് രണ്ട് : എംകോം, ഏഴ് വർഷം പരിചയം, അല്ലെങ്കിൽ ബിരുദം, സി എ / സി എം എ ഇന്റർ ജയം, അഞ്ച് വർഷം പരിചയം.
  • അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 1  : ബിരുദം/ കൊമേഷ്യൽ പ്രാക്ടീസ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഐടിയിൽ മൂന്നുവർഷം ഡിപ്ലോമ 60 ശതമാനം മാർക്കോടെ, ഏഴ് വർഷം പരിചയം.
  • അസിസ്റ്റൻറ് എഞ്ചിനീയർ :  ഐടി 1 കമ്പ്യൂട്ടർ സയൻസ്, ഐടി, കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദം, കമ്പ്യൂട്ടർ എൻജിനീയറിങ് ഐടിയിൽ മൂന്നുവർഷം ഡിപ്ലോമ. 60 ശതമാനം മാർക്കോടെ ഏഴ് വർഷം പരിചയം.

പ്രായം 45 കവിയരുത്. അർഹരായവർക്ക് ഇളവുകൾ ഉണ്ടായിരിക്കും. ശമ്പളം 50,456 രൂപയായിരിക്കും. 400 രൂപ ഫീസ് അടച്ച് ഇതിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും. ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. പട്ടിക വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ്  രീതി ഓൺലൈൻ വഴിയായിരിക്കും. ഒബ്ജക്റ്റീവ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ജോലി പരിചയം സംബന്ധിച്ച് പവർ പോയിൻറ് പ്രസെൻസേഷൻ എന്നിവ മുഖേന ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Similar Posts