കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഡ്രൈവർ ജോലി നേടാം
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇതിന്റെ ഔദ്യോഗിക വിഞ്ജാപനം പുറത്തു വന്നിരിക്കുകയാണ്. താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾ ജനുവരി 6, 2022 നു മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
ഡ്രൈവർ തസ്തികളിലേക്ക് 2 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്. ഇനി ഡ്രൈവർ തസ്തികളിലേക്ക് അപേക്ഷിക്കുവാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം. ഉദ്യോഗാർഥികൾക്ക് ഹെവി വെഹിക്കിൾ ലൈസെൻസ് ഉണ്ടായിരിക്കണം. കൂടാതെ പത്താം ക്ലാസ്സ് അല്ലെങ്കിൽ തതുല്യ യോഗ്യത ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.
അതു മാത്രമല്ല ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിഞ്ജാപനം പരിശോധിച്ചു അപേക്ഷകൾ സമർപ്പിക്കുക.