കോവിഷിൽഡ് വാക്‌സിൻ എടുത്തവർക്ക് സന്തോഷവാർത്ത, വാട്സ്ആപ് ഉള്ളവർ ശ്രദ്ധിക്കുക
രാജ്യത്തും, സംസ്ഥാനത്താകമാനവും കോവിഷിൽഡ് വാക്‌സിൻ എടുത്തവർ അറിയേണ്ട നിർണ്ണായകമായ പഠന റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. അത് കോവിഷിൽഡ് എടുത്തവർക്ക് സന്തോഷം നൽകുന്നവയാണ്. കോവിഡ് പ്രതിരോധത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച കോവിഷിൽഡ് വാക്‌സിൻ ഗുണപ്രദമാണെന്ന് അമേരിക്കയിലെ മൂന്നാംഘട്ട ഗവേഷണങ്ങൾ തെളിയിച്ചു.
അമേരിക്ക, പെറു, ചിലി എന്നിവിടങ്ങളിലായി 32451പേർക്കായിരുന്നു പരീക്ഷണം നടത്തിയത്. ഇവരിൽ 74%പേർക്കും മികച്ച ഫലപ്രാപ്തി ഉണ്ടായെന്നാണ് കണ്ടെത്തൽ. വാക്‌സിൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കി. പഠനത്തിന്റെ വിശദവിവരങ്ങൾ ‘ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ ‘പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ പ്രായക്കാരിലും, പ്രദേശക്കാരിലും ആയിരുന്നു പരീക്ഷണം. പ്രായം കൂടിയവരിൽ കൂടുതൽ ഫലപ്രാപ്തി ഉണ്ടെന്ന് ഉറപ്പാക്കി. 65 വയസ്സിനു മുകളിൽ ഉള്ളവരിൽ 83.5%ആണ് ഫലപ്രാപ്തി കണ്ടത്. വൈറസിനെ തടയാൻ ഉള്ള ശേഷി ആദ്യ ഡോസിൽ തന്നെ നേടിയെങ്കിലും രണ്ടാം ഡോസിൽ ഇത് കൂടുതൽ വർധിച്ചതായി കണ്ടു. എല്ലാ പ്രദേശങ്ങളിലും മരുന്നിന്റെ ഫലപ്രാപ്തി ഏറെക്കുറെ സമാനമായിരുന്നു. രണ്ടു ഡോസും എടുത്തവർക്ക് ഗുരുതരമായ രോഗസാധ്യത കണ്ടെത്താനായതേ ഇല്ല.18 നും 64നും ഇടയിൽ ഉള്ള ആളുകളിൽ 72.8%ആണ് ഫലപ്രാപ്തി.
വാട്സാപ്പ് ഉള്ളവർ ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ഓഗസ്റ്റ് മാസത്തിൽ നമ്മുടെ രാജ്യത്താകമാനം 20ലക്ഷം വാട്സാപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരേ കാര്യങ്ങൾ തന്നെ പലർക്കും ഷെയർ ചെയ്യുന്ന സംവിധാനങ്ങൾ ഫോണിൽ ഉണ്ടെങ്കിൽ അവർക്ക് വിലക്കുകൾ വീഴാം. വാട്സാപ്പിനെ സപ്പോർട്ട് ചെയ്യുന്നെന്ന രീതിയിൽ പ്രവർത്തിക്കുന്ന അപ്ലിക്കേഷൻ ഫോണിൽ ഉണ്ടെങ്കിലും അവർക്ക് പ്രശ്നമാണ്. നിലവിൽ സ്റ്റാറ്റസ് കാണുന്നതിനും, പ്രൊഫൈൽ ആരൊക്ക സന്ദർശിച്ചു എന്നറിയുന്നതിനും ഒരുപാട് സപ്പോർട്ടിങ് അപ്ലിക്കേഷൻസ് ഉപയോഗിക്കുന്നവരുടെയും അക്കൗണ്ട് ബാൻ ചെയ്യാൻ തന്നെയാണ് നീക്കം.
നാളെ മുതൽ സംസ്ഥാനത്തെ കോളേജുകൾ തുറന്നു പ്രവർത്തിക്കുകയാണ്. അവസാന വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളും, മത്സര പരീക്ഷ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുകയാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. ശക്തമായ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്. നാളെ 10 ജില്ലകളിലും, മറ്റന്നാൾ 6 ജില്ലകളിലും യെല്ലോ അലേർട്ട്. ചൊവ്വാഴ്ചയോടെ അറബികടലിൽ ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത.