ക്ഷേമപെൻഷനുകൾ നൽകുന്നതിനായി കേരള സർക്കാരിന്റെ പുതിയ സംവിധാനം വരുന്നു

കേരള സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷനുകൾ അടക്കമുള്ള പെൻഷനുകൾ വാങ്ങിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ വായിക്കുക. വിവിധ സർക്കാർ പെൻഷനുകൾ വാങ്ങിക്കുന്ന ആളുകളെ ആധാർ ഗോൾഡ് സംവിധാനം വഴി യൂണിഫോംഡ് രജിസ്ട്രി തയ്യാറാക്കുവാൻ പദ്ധതി ഇട്ടിരിക്കുകയാണ്. ഇതുപ്രകാരം ആർക്കെതിരെ കണ്ടെത്തുന്നതിനും അർഹരായി പെൻഷൻ കൈപ്പറ്റുന്ന വരെ ഒഴിവാക്കുന്നതിനും സാധിക്കുന്നു.

ഗുണഭോക്താക്കളുടെ ഏകീകൃത സാമൂഹ്യ രജിസ്ട്രി ആണ് തയ്യാറാക്കാൻ പദ്ധതിയിടുന്നത്. ഇങ്ങനെ ഈ യൂണിഫോം സോഷ്യൽ രജിസ്ട്രി തയ്യാറാക്കുന്നത് വഴി പെൻഷനുകൾ അതിവേഗം ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ക്ഷേമപെൻഷനുകൾ വാങ്ങിക്കാൻ അർഹരായവരെ ഈ രജിസ്ട്രി വഴിയാണ് ഗവൺമെന്റ് കണ്ടെത്തുക. ധന ഐ ടി വകുപ്പുകൾ ചേർന്നാണ് ഈ പദ്ധതി പ്രാവർത്തികമാക്കാൻ പോകുന്നത്. ഡാറ്റകളുടെ സുരക്ഷ ഉറപ്പാക്കി നാഷണൽ ഇൻഫർമേഷൻ സെന്റർ ആണ് സോഫ്റ്റ്‌വെയർ ഒരുക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ആർ കെ ഐ ഉന്നതതല യോഗമാണ് ഈ പദ്ധതിക്ക് ഇതിനോടകം അനുമതി നൽകി കഴിഞ്ഞു. മന്ത്രി സഭ അനുമതി അടുത്ത ദിവസം തന്നെ ലഭിക്കും. ക്ഷേമ പെൻഷനുകൾ ഉള്ള ധന സഹായങ്ങൾക്ക് വിവിധ വകുപ്പുകൾ വെവ്വേറെ ഗുണഭോക്തൃ പട്ടികകൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരം പട്ടികയിൽ ഒട്ടേറെ ക്രമക്കേടുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത്തരം ഒരു പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ഈ ഏകീകൃത സാമൂഹ്യ രജിസ്ട്രി വഴി എല്ലാ വകുപ്പുകൾക്കും ഇത് കൈകാര്യം ചെയ്യാം എന്നതാണ് പ്രത്യേകത. ഇതുവഴി വളരെ എളുപ്പത്തിൽ അർഹരെയും അനർഹരെയും തിരിച്ചറിയാൻ ആവും.

ഏകീകൃത വോൾട്ടിന്റെയും, സാമൂഹ്യ റെജിസ്ട്രിയുടെയും ചുമതല ധന, വകുപ്പിനായിരിക്കും.ഇതിന്റെ സാങ്കേതിക സഹായവും ഐടി വകുപ്പിന്റെതാവും. ആർ കെ ഐ അഥവാ റീ ബിൽഡ് കേരള ആണ് ഇതിന് സാമ്പത്തിക സഹായം നൽകുന്നത്. ഭക്ഷ്യം, തദ്ദേശം കൃഷി, ന്യൂനപക്ഷക്ഷേമം, സാമൂഹ്യനീതി, റവന്യു, ദുരന്തനിവാരണം തുടങ്ങി എല്ലാ വകുപ്പുകളും ഷേമനിധി ബോർഡുകളും കോർപ്പറേഷനുകളും റെജിസ്ട്രിയുമായി ബന്ധിപ്പിക്കും. ഏതു വകുപ്പിനും ഗുണഭോക്താക്കളെ ഏകീകൃത സാമൂഹ്യ രജിസ്റ്ററിൽ നിന്ന് തെരഞ്ഞെടുക്കാൻ ആകും.സാമൂഹ്യ റെജിസ്ട്രി തയ്യാറായി കഴിയുമ്പോൾ ഒന്നിലേറെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ പിടിക്കപ്പെടും.

വിധവ പെൻഷൻ വാങ്ങുന്നതോടൊപ്പം തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങുന്നവരെ ഒക്കെ ഇതിൽ നിന്ന് കണ്ടെത്തി ഒഴിവാക്കാൻ ആകും.