ക്ഷേമ പെൻഷൻ കൂട്ടി, 5000 രൂപ വീതം മാസം, അപേക്ഷ ഫീസ് 100 രൂപ

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം സംസ്ഥാനത്ത് ഏറ്റവും വലിയൊരു ക്ഷേമനിധി ആനുകൂല്യത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ഷേമപെൻഷൻ വഴി 5000 രൂപ വീതം മാസം നേടുന്നതിനുള്ള സുവർണാവസരമാണ് ഇപ്പോൾ ഒരുക്കി തരുന്നത്.  കർഷക ക്ഷേമനിധി ബിൽ പാസാക്കി. അതിനു ശേഷം കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു. അതിനോടൊപ്പം തന്നെ ഇപ്പോൾ രജിസ്ട്രേഷനും ആരംഭിച്ചിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷിക്കാം. അടുത്തുള്ള അക്ഷയ ജനസേവന കേന്ദ്രങ്ങൾ ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.

ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിച്ചു കഴിഞ്ഞാൽ അംശാദായം അടച്ചു തുടങ്ങാം. അതിനുശേഷം 5000 രൂപ വരെയാണ് പെൻഷനായി നമ്മുടെ കൈകളിൽ എത്തിച്ചേരുന്നത്. അറുപതാം വയസ്സു മുതൽ നമുക്ക് സ്ഥിരം പെൻഷൻ ലഭിക്കും. അതുപോലെതന്നെ പെൻഷൻ വാങ്ങുന്ന ഗുണഭോക്താവ് മരണമടയുകയോ ആണെങ്കിൽ കുടുംബ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, ഒപ്പംതന്നെ  കർഷക ക്ഷേമനിധി ബോർഡ് നൽകുന്ന വിവിധ ധനസഹായങ്ങളും ഇതിൻറെ ഭാഗമായി ലഭിക്കും.

നിലവിൽ കർഷക പെൻഷൻ വാങ്ങുന്ന ആളുകളും ഈ പദ്ധതിയിലേക്ക് ഇപ്പോൾതന്നെ മാറ്റപ്പെടുകയും ചെയ്യും. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ നമ്മുടെ സംസ്ഥാനത്തുള്ള 18 വയസ്സു മുതൽ 55 വയസ്സ് വരെയുള്ള ആർക്കും അതായത് കൃഷി ഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്ന അല്ലെങ്കിൽ മൂന്നു മാസത്തിൽ കുറയാതെ കാർഷികവൃത്തിയിൽ പരിചയമുള്ള എല്ലാവർക്കും അപേക്ഷിക്കാൻ സാധിക്കും. ഇവർ മറ്റു ക്ഷേമപദ്ധതികളിൽ അംഗമായി ഇരിക്കാൻ പാടുള്ളതല്ല. മൃഗപരിപാലനം, ആട്, കോഴി, മുയൽ, താറാവ് തുടങ്ങിയവ വളർത്തുന്നവർ, മത്സ്യകൃഷി, അലങ്കാരമത്സ്യകൃഷി, പട്ടുനൂൽപ്പുഴു, തേനീച്ച വളർത്തൽ, തോട്ടവിളകൾ, ഔഷധസസ്യങ്ങൾ, നഴ്സറികൾ ഉൾപ്പെടെയുള്ളവർ ഈ പദ്ധതിയുടെ അംഗം ആകാൻ സാധിക്കും.

5 സെൻറിൽ കുറയാതെയും അഞ്ചേക്കറിൽ കൂടാതെയും കൃഷി ഭൂമിയുള്ളവർക്ക് ഇതിലേക്ക് ഇപ്പോൾ രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നുണ്ട്. 5 ലക്ഷത്തിൽ താഴെ ആയിരിക്കണം വാർഷികവരുമാനം. ഓൺലൈൻ കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. അംശാദായം 100 രൂപയാണ്. പരമാവധി 250 രൂപ വരെ നിക്ഷേപിക്കാം. അതിന് ആനുപാതികമായി സംസ്ഥാന സർക്കാറും നമ്മുടെ പേരിൽ നിക്ഷേപിക്കും. അറുപതാം വയസ്സുമുതൽ പെൻഷന് അർഹത ഉണ്ടായിരിക്കും. അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശിക വരുത്താതെയും ഇരിക്കുന്നവർക്ക് പെന്ഷന് യോഗ്യത ഉണ്ട്.

നിലവിൽ 5000 രൂപ പെൻഷൻ എന്ന് പറയുമ്പോഴും നമുക്ക് കൂടുതൽ തുക അടക്കാൻ സാധിക്കും. ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖകൾ, ആധാർ കാർഡ്, അക്കൗണ്ടിലെ പകർപ്പ്, ഒടുവിൽ കരം അടച്ച റെസീപ്റ്റ്, കർഷകന്റെ സത്യപ്രസ്താവന, കൃഷി ഓഫീസറുടെ വെരിഫിക്കേഷൻ ഇത്രയും രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടിവരും. മാസംതോറും, ആറുമാസത്തിലൊരിക്കൽ, അല്ലെങ്കിൽ വർഷംതോറും അംശാദായം സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി സാധിക്കും. മക്കൾക്ക് വിദ്യാഭ്യാസ സഹായം, പ്രസവ സുരക്ഷ ആനുകൂല്യം, അപകട ഇൻഷുറൻസ് പരിരക്ഷ ഇവയെല്ലാം പദ്ധതിയുടെ ഭാഗമായി ക്ലയിം ചെയ്യുന്നതിന് സാധിക്കും.