കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുവാൻ 12 അക്ക കർഷക രജിസ്‌ട്രേഷൻ നമ്പർ വരുന്നു, കിസാൻ നിധി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങൾക്കും ഇത് ബാധകം

ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം നിരവധി ആനുകൂല്യങ്ങൾ ആണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കി വരുന്നത്. നിലവിൽ കാർഷിക ഉപകരണങ്ങൾക്ക് സബ്സീഡി, ഏതെങ്കിലും പ്രകൃതി ക്ഷോഭങ്ങൾ മൂലം കാർഷിക വിളകൾ നശിച്ചു പോയെങ്കിൽ അവക്ക് ഇൻഷുറൻസ് പരിരക്ഷ നമുക്ക് ലഭ്യമാകും. ഒപ്പം തന്നെ ചെറുകിട കർഷകർക്ക് വർഷം 6000 രൂപയുടെ പ്രത്യേക ധനസഹായം. തിരിച്ചടക്കേണ്ടതില്ലാത്ത വിവിധ ധനസഹായങ്ങൾ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിവിധ സബ്സീഡി ആനുകൂല്യങ്ങൾ എല്ലാം ലഭ്യമാകുമ്പോൾ നിലവിൽ അനർഹരായ കർഷകർക്ക് കൂടി ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ വാങ്ങുന്നുണ്ട് എന്ന് സർക്കാരിന് അറിവ് ലഭിച്ചിരിക്കുകയാണ്.

സാധാരണക്കാരായ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലരും മറ്റു വിധത്തിൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അറിവ് ലഭിച്ചിട്ടുണ്ട്. അതേസമയം അർഹരായ കർഷകർ അപേക്ഷ കൊടുത്തു കാത്തിരിക്കുകയും ചെയ്യേണ്ടി വരുന്നു. അവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കാനും ഉണ്ട്. ഇതുകൊണ്ടെല്ലാം ആണ് ഗവണ്മെന്റ് ഒരു പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

കർഷകർക്ക് “12 അക്ക കർഷക രെജിസ്ട്രേഷൻ നമ്പർ “. 12 അക്ക തിരിച്ചറിയൽ നമ്പർ ആയിരിക്കും ലഭിക്കുന്നത്. നിലവിൽ ആധാർ കാർഡിന് സമമായിട്ടുള്ള കർഷക വിവരങ്ങൾ, അതായത് സ്ഥലത്തിനെ സംബന്ധിച്ച വിവരങ്ങൾ, ബാങ്കുമായി ലിങ്ക് ചെയ്ത വിവരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും. ഏതെങ്കിലും ആനുകൂല്യങ്ങൾക്ക് അപേക്ഷ വയ്ക്കുമ്പോൾ നിലവിൽ ഒരു ഓപ്ഷൻ കൂടി ചേർക്കപ്പെടും.

ഇങ്ങിനെ കർഷക രെജിസ്ട്രേഷൻ നമ്പർ ആധാരമാക്കി കൃത്യമായി കർഷകന്റെ ഭൂ വിസ്തൃതി സംബന്ധിച്ച വിവരങ്ങൾ, അളവുകൾ സംബന്ധിച്ച അറിവുകൾ, ഏതെങ്കിലും പദ്ധതിയിലേക്ക് അപേക്ഷ വച്ചിട്ടുണ്ടെങ്കിൽ അത് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യേണ്ടി വരുമ്പോൾ വളരെ സുഗമമായി ഇത്തരത്തിൽ കർഷക രെജിസ്ട്രേഷൻ വഴി സാധിക്കും.

കിസാൻ സമ്മാൻ നിധി ഉൾപ്പെടെ ആനുകൂല്യങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പസന്ത് ഭീമ യോജന പോലുള്ള വിള ഇൻഷുറൻസ് പദ്ധതികൾക്ക് കേന്ദ്ര ആവിഷ്കൃത ക്ഷേമ പദ്ധതികൾക്കെല്ലാം ഇനിമുതൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് വേണ്ടി ഇത്തരത്തിൽ 12 അക്ക കർഷക രെജിസ്ട്രേഷൻ നമ്പർ കൊണ്ട് വരികയാണ്.നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യ ഘട്ടത്തിൽ ഒരു ട്രയൽ പോലെ ഇത്തരം നമ്പറുകൾ കൊടുത്തു തുടങ്ങിയിട്ടുണ്ട്.

8കോടി ജനങ്ങൾ നമ്മുടെ രാജ്യത്ത് പിന്നിടുമ്പോൾ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇപ്പോൾ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. കർഷകരെ ചേർത്ത് വരുന്നതേ ഉള്ളൂ.8കോടി കർഷകരിലേക്ക് എത്തുമ്പോൾ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. കൃഷി ഭവൻ മുഖേന ആണോ, കേന്ദ്ര സർക്കാർ തിരഞ്ഞെടുക്കുകയാണോ എന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്.

മറ്റു സംസ്ഥാനങ്ങളെ പോലെ ആണെങ്കിൽ അപേക്ഷ വച്ചു കാത്തിരിക്കേണ്ടി വരും. ഈ രേഖകൾ ഉപയോഗിച്ച് ആയിരിക്കും ഭാവിയിൽ കിസാൻ സമ്മാൻ നിധി പോലെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. അല്ലാത്ത പക്ഷം ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല.

ആദായ നികുതി അടക്കുന്ന വ്യക്തികൾ, സർക്കാർ ജീവനക്കാർ, ഉൾപ്പെടെ വിവിധ കർഷക ക്ഷേമ പദ്ധതിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി തെളിഞ്ഞതിന്റ അടിസ്ഥാനത്തിൽ ആണ് ഇത്തരം നടപടികലിലേക്ക് സർക്കാർ എത്തിയത്. വൈകാതെ നമ്മുടെ സംസ്ഥാനത്തും ഈ പദ്ധതി വരുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയാം. കൃത്യമായി അപേക്ഷ കൊടുത്തു ലഭിക്കുന്ന ആനുകൂല്യങ്ങൾ ആ രീതിയിൽ ആണ് വിതരണം നടക്കുക എന്ന് കേന്ദ്ര സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്.

Similar Posts