കർഷകർക്ക് മാസം 5000 രൂപ പെൻഷൻ ലഭിക്കും, ഡിസംബർ 1 മുതൽ പദ്ധതിയിൽ അംഗമാകാം

കേരള സർക്കാരിൻറെ ഒരു പെൻഷൻ പദ്ധതിയെ കുറിച്ച് ആണ് താഴെ പറയുന്നത്. ഈ ഒരു പെൻഷൻ പദ്ധതി പ്രകാരം മാസം 5000 രൂപ വരെ പെൻഷനായി ലഭിക്കും. ഈ ഒരു പെൻഷൻ പദ്ധതിയിൽ ആർക്കൊക്കെ അംഗമാകാൻ സാധിക്കും എന്നും, എപ്പോൾ മുതൽ പെൻഷൻ ലഭിക്കുമെന്നും, ഈ ഒരു പെൻഷൻ പദ്ധതിയിൽ ചേരാൻ എന്തൊക്കെ മാനദണ്ഡങ്ങൾ ആണെന്നും, എന്തൊക്കെ രേഖകൾ വേണ്ടിവരുമെന്നും നമുക്ക് നോക്കാം.

സംസ്ഥാനത്തെ കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പുതിയ പെൻഷൻ പദ്ധതിയുമായി വന്നിരിക്കുകയാണ് ഇപ്പോൾ കേരള സർക്കാർ. കർഷകർക്ക് മാസം 5000 രൂപ പെൻഷൻ ഉറപ്പുവരുത്തുകയാണ് കേരള കർഷക ക്ഷേമനിധി ബോർഡിൻറെ ലക്ഷ്യം. ഉപഭോക്താക്കൾക്ക് ഈ പദ്ധതിയിൽ അംഗങ്ങൾ ആകുന്നതിന് വേണ്ട വെബ്സൈറ്റ് ഉദ്ഘാടനം ഡിസംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. www.kfwfb.kerala.gov.in വെബ്സൈറ്റ് വഴിയാണ് ഈ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ കർഷകപെൻഷൻ ലഭിക്കുന്നവർക്ക്ക്ഷേമ നിധി മുഖേന ആകും ഇനി പെൻഷൻ ലഭിക്കാൻ പോകുന്നത്.

ഇനി ആർക്കൊക്കെ ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും എന്ന് നമുക്ക് നോക്കാം. മൂന്ന് വർഷമായി കൃഷി ഉപജീവനമാർഗ്ഗം ആക്കിയ ആർക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. ഈ പദ്ധതിയിൽ അംഗമാകാൻ ഉള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയർന്ന പ്രായപരിധി 55 വയസ്സുമാണ്. അതേസമയം മറ്റു പദ്ധതിയിൽ അംഗങ്ങളായവർക്ക് പുതിയ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതല്ല. 100 രൂപയാണ് ഇതിൻറെ രജിസ്ട്രേഷൻ ഫീസ്. അഞ്ച് സെൻറ് മുതൽ 15 ഏക്കർ കൃഷിഭൂമി വരെയുള്ളവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. അതുപോലെതന്നെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.

ഉദ്യാന കൃഷി, ഔഷധസസ്യകൃഷി, നഴ്സറി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അതുപോലെ മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ള പരിപാലിക്കുന്ന വർക്കും പദ്ധതിയിൽ അംഗമാകുന്ന തിനുവേണ്ടി സാധിക്കും. ഈ പദ്ധതിയുടെ പ്രീമിയം എങ്ങനെയാണ് അടക്കേണ്ടത് എന്ന് നോക്കാം. പെൻഷൻ പദ്ധതി ആയതുകൊണ്ടുതന്നെ പ്രീമിയം നിർബന്ധമാണ്. എന്നാൽ സർക്കാർ പദ്ധതി ആയതുകൊണ്ടുതന്നെ വളരെ കുറഞ്ഞ പ്രീമിയം ആണ് നിശ്ചയിച്ചിരിക്കുന്നത്. 100 രൂപ മുതൽ 250 രൂപ വരെയാണ് കുറഞ്ഞ പ്രീമിയം. ഉപഭോക്താക്കളുടെ പ്രീമിയത്തിന് തുല്യമായ തുക സർക്കാറും നിക്ഷേപിക്കും.

പ്രീമിയം മാസം അല്ലെങ്കിൽ ആറുമാസം അല്ലെങ്കിൽ വർഷം അടിസ്ഥാനത്തിൽ അടക്കാൻ സാധിക്കും. നമ്മൾ ഈ പദ്ധതിയിൽ അംഗമായാൽ പെൻഷൻ എന്നുമുതലാണ് ലഭിക്കുക എന്ന് നോക്കാം.60 വയസ്സ് മുതലാണ് ഉപഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക. എന്നാൽ ഇവിടെ ചില നിബന്ധനകളുണ്ട്. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രീമിയം അടച്ചിരിക്കണം. കുടിശിക ഇല്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും വേണം.

നിക്ഷേപ തുകയ്ക്ക് ആനുപാതികമായി ആയിരിക്കും പെൻഷൻ തുക ലഭിക്കുക. പരമാവധി 5000 രൂപ വരെ ആയിരിക്കും ഇവിടെ പെൻഷൻ ലഭിക്കുന്നത്. അഞ്ചുവർഷം പ്രീമിയം അടച്ചശേഷം മരണം സംഭവിച്ച ഗുണഭോക്താക്കളുടെ കുടുംബത്തിന് പദ്ധതിപ്രകാരമുള്ള പെൻഷൻ ലഭിക്കുന്നുണ്ട്. ഇനി ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകളും ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കേരള കർഷക ക്ഷേമ നിധിയിൽ അംഗമാകുന്നതിന് www.kfwfb.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.

അംഗത്വം എടുക്കുന്നതിന് വയസ്സ് തെളിയിക്കുന്ന രേഖ നമ്മൾ നൽകേണ്ടതുണ്ട്. ആധാർ കാർഡ്, വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന കാർഷിക വരുമാന സർട്ടിഫിക്കറ്റ്, കൃഷി അനുബന്ധ കാർഷിക പ്രവർത്തനം സംബന്ധിച്ച കർഷകൻറെ സത്യപ്രസ്താവന, കൃഷി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ഭൂനികുതി അടച്ച രസീത് കോപ്പി, ഭൂമിയുടെ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവയാണ് ഇതിന് ആവശ്യമായ രേഖകൾ. ഇവയുടെയെല്ലാം പകർപ്പ് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.

Similar Posts