കർഷക പെൻഷൻ മാസം തോറും 5000 രൂപ വീതം, ഡിസംബർ മുതൽ അപേക്ഷിക്കാം

കർഷകർക്ക് 5000 രൂപ വീതം മാസം തോറും പെൻഷൻ ആനുകൂല്യം ആയി ലഭിക്കുന്ന ക്ഷേമനിധിയിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി ഒന്നാം തീയതി മുതൽ സാധിക്കുമെന്ന് ഇപ്പോൾ സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുകയാണ്. നീണ്ട നാളത്തെ ഒരു കാത്തിരിപ്പിനുശേഷം പ്രഖ്യാപനം വന്നിരിക്കുന്നു. അതോടൊപ്പം തന്നെ നീണ്ട നാളായിട്ടുള്ള ജനങ്ങളുടെ കാത്തിരിപ്പിനും കൂടി ഇവിടെ വിരാമം ഇടുകയാണ്.

കർഷകർക്ക് മാസം പെൻഷൻ മാത്രമല്ല ലഭിക്കുന്നത് മറിച്ച് അവരുടെ കുടുംബത്തിനു മൊത്തം ഒരു പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സാമൂഹിക ക്ഷേമപദ്ധതികൾ കൂടി ഈ ഒരു പദ്ധതിയിൽ കൂടി ആവിഷ്കരിക്കുകയാണ്. നിലവിൽ അവരുടെ കുടുംബത്തിൽ വിവിധങ്ങൾ ആയിട്ടുള്ള ആനുകൂല്യങ്ങൾ ഒരു കുടക്കീഴിൽ സംയോജിപ്പിച്ചാണ് ഒരു കർഷക ക്ഷേമനിധി പദ്ധതിയിലൂടെ ആവിഷ്കരിക്കുന്നത്.

രാജ്യത്ത് ഒരു സംസ്ഥാനം കർഷകർക്ക് വേണ്ടി ഇത്രയും വലിയൊരു പദ്ധതി നടപ്പിലാക്കുമ്പോൾ ഇതൊരു കോൺട്രിബൂട്ടറി പെൻഷൻ രീതിയിലേക്ക് മാറുന്ന ഒരു സാഹചര്യം കൂടി ഉണ്ട്. പരമാവധി 250 രൂപ വരെ സംസ്ഥാന സർക്കാറും നമ്മുടെ പേരിൽ നിക്ഷേപിക്കുന്നു. മാസം 100 രൂപ എടുക്കാൻ ആയെങ്കിൽ  നമുക്ക് ഈ പദ്ധതിയുടെ സജീവ അംഗങ്ങളായി തുടരാം.

100 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി ഈ പദ്ധതിയിൽ അംഗമാകാം. 18 മുതൽ 55 വയസ്സുവരെ പ്രായമുള്ളവർക്ക് ഇതിൽ അംഗങ്ങൾ ആകുവാൻ സാധിക്കും. മറ്റു ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ഇതിൽ ചേരാൻ സാധിക്കുകയില്ല. കൃഷി എന്ന് ഉദ്ദേശിച്ചതിന്  നിലവിൽ ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. മൃഗങ്ങളെ പരിപാലിക്കൽ, നഴ്സറി, പൂന്തോട്ടങ്ങൾ, ഉദ്യാനങ്ങൾ, ഔഷധ കൃഷി ഇങ്ങനെയുള്ള വിവിധ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. തേയില, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷി ചെയ്യുന്നവർക്കും ഇതിൽ അംഗങ്ങൾ ആകുവാൻ സാധിക്കും.

നിലവിൽ എല്ലാ കർഷകർക്കും ഒരുപാട് ആനുകൂല്യങ്ങൾ ഉള്ള ഈ ക്ഷേമ നിധിയിൽ 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കും. ഇങ്ങനെ ചേർന്ന കർഷകർക്ക് അവരുടെ 60 വയസ്സു മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുകയും ചെയ്യും. കൂടുതൽ നിക്ഷേപം ആവശ്യമാണെങ്കിൽ കൂടുതൽ അംശാദായം അടക്കുന്നതിനു വേണ്ടി സാധിക്കും. സർക്കാർ പരമാവധി 250 രൂപ വരെ നമ്മുടെ പേരിൽ നിക്ഷേപിക്കും. നമ്മൾ 100 രൂപയാണ് നിക്ഷേപിക്കുന്നത് എങ്കിൽ സംസ്ഥാന സർക്കാർ അതിന് ആനുപാതികമായി 100 രൂപ അടയ്ക്കും. 150 രൂപയാണെങ്കിൽ 150 രൂപയാണ് സർക്കാർ അടയ്ക്കുക.

60 വയസ്സ് മുതലാണ് പെൻഷനായി  ലഭിച്ചു തുടങ്ങുന്നത്. കുടുംബപെൻഷൻ, അവശത, അനാരോഗ്യം മൂലം കൃഷിയിൽനിന്ന് മാറേണ്ട സാഹചര്യം എന്നിവ ഉണ്ടായാൽ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ, വിവാഹധനസഹായം, മക്കളുടെ പഠന ആവശ്യങ്ങൾ തുടങ്ങിയവ ലഭ്യമാകും.