ഗാർഹിക ഗ്യാസ് സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു, ഇവർക്ക് സബ്സിഡി ലഭിക്കും

സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. ഈ വർഷം തന്നെ 205 രൂപ 50 പൈസയാണ് പാചക വാതകത്തിന്കൂ ടിയിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ ഈ സമീപനം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സബ്സീഡി നിർത്തലാക്കിയിട്ട് ഇപ്പോൾ ഒന്നര വർഷം തികയുന്നു. കോവിഡ് മഹാമാരി ഒന്ന് ശമിച്ച ഈ സമയത്തു നിലവിൽ എല്ലാവരും ജോലിയിലേക്ക് പ്രവേശിച്ച സമയമാണിപ്പോൾ. പക്ഷെ നിലവിലെ സാമ്പത്തിക ഭദ്രതയെ താളം തെറ്റിക്കുന്ന രീതിയിൽ ആണിത് ഇപ്പോൾ ഉണ്ടായത്.

ഗാർഹിക പാചക വാതകത്തിന് ഇന്ന് വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 15 രൂപയോളമാണ് ഇന്ന് വില വർദ്ധിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇന്നത്തെ നിരക്ക് 906 രൂപ 50 പൈസയാണ്. ഗ്യാസ് നമ്മുടെ കൈയ്യിൽ എത്തുമ്പോഴേക്കും 1000 രൂപ വരും. സബ്സീഡി പുനസ്ഥാപിക്കുന്നതിനായി തീരുമാനം ഒന്നും ആയിട്ടില്ല. ഗ്യാസ് സബ്സീടി ഗ്യാസ് സിലിണ്ടറിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ഒരു വിഭാഗമാണ് “ഉജ്വൽ യോജന പദ്ധതി ” ഗുണഭോക്താക്കൾ. കോവിഡ് മഹാമാരി കാലത്തു 3 മാസത്തേക്ക് സൗജന്യമായി നൽകിയിരുന്നു.

എല്ലാവർക്കും ഇനിമുതൽ സബ്സീഡി പുനസ്ഥാപിക്കാൻ കഴിയില്ല എന്നത് തന്നെയാണ് അറിയിപ്പുകൾ. പ്രത്യേകം മുൻഗണന അർഹിക്കുന്ന ചില വിഭാഗക്കാർക്ക് മാത്രമേ സബ്സീഡി പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ എന്ന് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന തീരുമാനങ്ങൾ. അഥവാ സബ്സീഡി പുനസ്ഥാപിച്ചാൽ തന്നെ തുടങ്ങിയ സമയത്തെ സബ്സീഡി മാത്രമാണ് ഓരോരുത്തർക്കും ലഭിക്കുന്നത്.

2022 ൽ സബ്സീഡി പുനസ്ഥാപിക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷെ ഉണ്ടായേക്കാം. പാചകവാതകത്തിന് ഇനിയും വില വർധിക്കാൻ തന്നെയാണ് സാധ്യത. പാചക വാതകത്തിനൊപ്പം പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഗണ്യമായ വിലവർദ്ധനവ് നമ്മുടെ രാജ്യത്ത് നേരിട്ടു കൊണ്ടിരിക്കുകയാണ്. പക്ഷെ നമ്മുടെ പ്രതിഷേധങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഫലം കണ്ടില്ല എന്നു വേണം കരുതാൻ. നമ്മൾ വീണ്ടും പഴയ വിറകടുപ്പിലേക്ക് തന്നെ മാറേണ്ട ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇന്ധനങ്ങൾ അതീവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട കാലം ആണിപ്പോൾ.

Similar Posts