ഗോതമ്പുപൊടിയും മുട്ടയും ചേർത്തു എത്ര കഴിച്ചാലും മതിവരാത്ത പലഹാരം

നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ വച്ച് തന്നെ വളരെ സോഫ്റ്റായ പഞ്ഞി പോലെയുള്ള ഒരു പലഹാരം നമുക്ക് ഉണ്ടാക്കിയെടുക്കാം.

അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒരു കപ്പ് തൈര് ചേർക്കുക. തൈര് എടുക്കുമ്പോൾ പുളിയില്ലാത്ത കട്ട തൈര് എടുക്കാൻ ശ്രദ്ധിക്കുക. ഇതും നല്ല പോലെ മിക്സ് ചെയ്യുക.

നന്നായി മിക്സ് ചെയ്ത് കഴിഞ്ഞാൽ ഇതിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ഉപ്പും കൂടി ഒരു അരിപ്പയിൽ അരിച്ച് ചേർക്കുക. ഗോതമ്പുപൊടി വേണ്ട എന്നുള്ളവർക്ക് മൈദപ്പൊടി ആയാലും ചേർക്കാം. ഇനി നമുക്ക് ഇതെല്ലാം കൂടി ഒന്ന് മിക്സ് ചെയ്യാം. ഇതിലേക്ക് നിങ്ങൾക്ക് ഏലക്കായയോ വാനില എസൻസ്സൊ ഇഷ്ടത്തിനനുസരിച്ച് ഫ്‌ളവേഴ്സ് ചേർക്കാം.

നമ്മൾ ഉണ്ടാക്കുന്ന ഈ മാവ് ഒരുപാട് വെള്ളം പോലെ ആവാനോ ഒരുപാട് കട്ടി പോലെയോ ആവാൻ പാടില്ല. വെള്ളം പോലെ ആവുകയാണെങ്കിൽ കുറച്ചു പൊടി ഇട്ടു നിങ്ങൾ കറക്റ്റ് ചെയ്യുക അതല്ല കട്ടി പോലെയാണെങ്കിൽ കുറച്ച് പാൽ ഒഴിച്ച് അതൊന്നും ശരിയാക്കി എടുക്കുക.

ഇനി ഇത് ഫ്രൈ ചെയ്ത് എടുക്കാൻ വേണ്ടി അടുപ്പത്ത് ഒരു പാൻ വെച്ച് അതിൽ എണ്ണ ഒഴിച്ച് മീഡിയം ഫ്‌ളൈമിൽ നമ്മൾക്ക് ഇത് രണ്ട് സൈഡും തിരിച്ചിട്ട് ഫ്രൈ ചെയ്തെടുക്കാം. എല്ലാ മാവും ഇതുപോലെ ഫ്രൈ ചെയ്ത് കഴിഞ്ഞാൽ കുറച്ച് പഞ്ചസാരയും കുറച്ച് കറുകപ്പട്ടയും കൂടി പൊടിച്ച് അതിനു മേലെ കൊടുക്കാം. വളരെ നല്ല ഒരു പലഹാരം തന്നെയാണ് ഇത് നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കുക..

Similar Posts