ഗോതമ്പ് പൊടിയും റവയും കൊണ്ട് അടിപൊളി അപ്പം

നമ്മുടെ വീട്ടിൽ ഉറപ്പായും ഉള്ള രണ്ട് ചേരുവകൾ ഉപയോഗിച്ചു കൊണ്ടുള്ള കിടിലൻ അപ്പമാണ് ഇന്നിവിടെ ഉണ്ടാക്കുന്നത്. നല്ല രുചിയോടു കൂടിയതും ക്രിസ്പിയുമായ ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം മുക്കാൽ ഗ്ലാസോ ഒരു ഗ്ലാസോ ഗോതമ്പുപൊടി എടുക്കുക. മുക്കാൽ ഗ്ലാസാണ് ഗോതമ്പുപൊടി എടുക്കുന്നതെങ്കിൽ ബാക്കി മൈദ എടുത്താൽ മതി.

ഗോതമ്പുപൊടിക്ക് പകരം മൈദ മാത്രം മതിയെങ്കിൽ അങ്ങനെയും എടുക്കാം. എന്തായാലും ഒരു ഗ്ലാസ് അളവിൽ ആകണമെന്നേ ഉള്ളൂ. ഇനി കാൽ ഗ്ലാസ് റവ എടുക്കണം. അത് വറുത്തതായാലും വറുക്കാത്തതായാലും കുഴപ്പമില്ല. ഇനി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിൽ അര ഗ്ലാസ് പഞ്ചസാര ഇടുക. അതിലേക്ക് നമ്മൾ എടുത്തു വെച്ച റവയും ഇട്ട് നന്നായി പൊടിച്ചെടുക്കുക.

ഇനി ഒരു നുള്ള് ഉപ്പും വേണമെങ്കിൽ ഒരു പൊടിക്ക് സോഡാ പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇനി ഇളം ചൂട് വെള്ളം കുറേശ്ശേയായി ഒഴിക്കുക. എന്നിട്ട് നല്ലവണ്ണം യോജിപ്പിക്കുക. ഇത് കേക്കിന്റെയൊക്കെ കൂട്ട് പോലെ ആണ് വേണ്ടത്. ഇനി അത് അരമണിക്കൂർ മൂടി വെയ്ക്കുക. അതിനുശേഷം അത് സോഫ്റ്റ് ആയി വരും.

ഇനി വലിയ ചീനച്ചട്ടിയോ മറ്റോ വെച്ച് അതിൽ ഓയിൽ ഒഴിക്കുക. അത് നന്നായി ചൂടായാൽ ഓരോ സ്പൂ ണായി ഇത് ഒഴിക്കുക. ഒരു വട്ടം നാല് അപ്പമെങ്കിലും ഉണ്ടാക്കാം. തീ കുറച്ച് വേവിക്കണം. എന്നാൽ മാത്രമേ ഉൾവശം വേവുകയുള്ളൂ. ഒരു വരം ആയാൽ തിരിച്ചിട്ട് വേവിക്കണം. ബാക്കിയുള്ളതും ഇങ്ങനെ ചെയ്യാം. അങ്ങനെ ക്രിസ്പിയും സോഫ്റ്റും ആയ അപ്പം ഇവിടെ റെഡിയായി. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഇത് ഒരു നാലുമണി പലഹാരമായി ഉണ്ടാക്കി നോക്കൂ.

Similar Posts