ഗോൾഡ് ഫിഷിനെ പരിചയപ്പെടാം, ഗോൾഡ് ഫിഷിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ
കാണാൻ നല്ല ഭംഗി ഉള്ളതും, വളർത്താൻ എളുപ്പവും ഉള്ള ഒരു മത്സ്യമാണ് ഗോൾഡ് ഫിഷ്. തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം. ഇനി ഗോൾഡ് ഫിഷിനെ കുറിച്ചു ചില പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത്.
1. ഗോൾഡ് ഫിഷിന് ആമാശയം ഇല്ല. പെട്ടെന്ന് ദഹിക്കുന്ന കുറച്ച് അളവിൽ ഭക്ഷണം മാത്രമേ ഗോൾഡ് ഫിഷിന് കൊടുക്കാൻ പാടുകയുള്ളൂ. കൂടുതൽ അളവിൽ ഭക്ഷണം കൊടുത്താൽ അത് ശേഖരിച്ചുവയ്ക്കാൻ ആമാശയം ഗോൾഡ് ഫിഷിന് ഇല്ല. അതുകൊണ്ട് പൂർണമായി ദഹിക്കാതെ വേസ്റ്റ് പുറന്തള്ളപ്പെടുന്നു. അപ്പോൾ ടാങ്ക് എപ്പോഴും വൃത്തികേട് ആയിരിക്കാൻ സാധ്യതയുണ്ട്.
2. ഗോൾഡ് ഫിഷിന് മുഖം തിരിച്ചറിയാൻ കഴിവുണ്ട്. മനുഷ്യരുടെ മുഖങ്ങൾ, പ്രത്യേക വർണ്ണങ്ങൾ എന്നിവ ഇവയ്ക്ക് തിരിച്ചറിയാൻ കഴിവുണ്ട്. ഏകദേശം മൂന്ന് മാസക്കാലം ഇവക്ക് ഈ വിവരങ്ങൾ ശേഖരിച്ചു വെക്കാനും കഴിയുന്നു.
3. ഗോൾഡ് ഫിഷിന് കണ്ണിമ ഇല്ല. അതുകൊണ്ടു തന്നെ ഇവ കണ്ണു തുറന്നാണ് ഉറങ്ങാറുള്ളത്.
4. മനുഷ്യനെക്കാൾ വർണ്ണങ്ങൾ കൂടുതൽ കാണാൻ ഗോൾഡ്ഫിഷിന് സാധിക്കും. ഇൻഫ്രാറെഡ് അൾട്രാവയലറ്റ് ഉൾപ്പെടെ ഒരുപാട് വർണ്ണങ്ങൾ ഇവയ്ക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇവയ്ക്ക് ഇരപിടിക്കാൻ എളുപ്പമാണ്.
5. 40 വർഷത്തിലേറെ ഗോൾഡ് ഫിഷ് ജീവിക്കും. നല്ല രീതിയിൽ ഇവയെ പരിപാലിക്കുക യാണെങ്കിൽ 40 വർഷത്തിൽ കൂടുതൽ ഇവ ജീവിക്കും.
6. ഒറ്റ ബ്രീഡിങ്ങിൽ തന്നെ ആയിരത്തിലധികം മുട്ടകളിടുന്നു. പക്ഷേ ഇതെല്ലാം വിരിയാറില്ല. ചില മുട്ടകൾ ഇവർതന്നെ കഴിക്കുന്നു. അലസമായി മുട്ടയിടുന്നത് കൊണ്ട് പലതും വിരിയാറില്ല.
7. മൂന്നാഴ്ചയോളം ഭക്ഷണം കഴിച്ചില്ലെങ്കിലും ഇവർ ജീവിക്കും. എന്ന് കരുതി നിങ്ങൾ പുറത്തു പോവുകയാണെങ്കിൽ ഇവർക്ക് ഭക്ഷണം നൽകാതെ ഇരിക്കരുത്. പല ഗോൾഡ് ഫിഷും പല രീതിയിലുള്ളതാണ്. ഓരോ മത്സ്യവും വ്യത്യസ്തമായിരിക്കും.
8. ഗോൾഡ് ഫിഷിനെ ഒരിക്കലും ബൗളിൽ വളർത്തരുത്. അതിനു അത്യാവശ്യം വലിപ്പമുള്ള ടാങ്കിലോ, അക്വാറിയത്തിലോ ഇട്ടു വളർത്തുക. അതല്ലെങ്കിൽ ഇവ പെട്ടെന്ന് മരിച്ചു പോകുന്നു.
https://www.youtube.com/watch?v=yFC5htjcNR0