ഗ്യാസ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക 300 രൂപ സബ്സീഡി തിരിച്ചു വരുന്നു, വിശദമായി അറിയാം

നിലവിൽ നമ്മുടെ രാജ്യത്ത് അടിക്കടി ഇന്ധന വിലവർദ്ധനവ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ഇതേ സ്ഥിതി തന്നെയാണ് പാചക വാതകത്തിനും. പ്രത്യേകിച്ച് ഗാർഹിക പാചക വാതകം ഉപയോഗിക്കുമ്പോഴും നമ്മൾ കണ്ടിരുന്നത്. ഏകദേശം 300 രൂപയുടെ അനുകൂല്യമാണ് ഓരോ വീട്ടിലേക്കും കേന്ദ്രസർക്കാർ നൽകുന്നതിനുവേണ്ടി ഇപ്പോൾ തയ്യാറെടുക്കുന്നത്.

എച്ച്പി, ഭാരത്, ഇന്ത്യൻ തുടങ്ങി ഏതു പാചകവാതകവും ഉപയോഗിക്കുന്നതിന് ഒരു സബ്സിഡി നൽകുന്നതിനുവേണ്ടി ഇപ്പോൾ സർക്കാർ തയ്യാറെടുക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നുണ്ട്. ഏകദേശം 300 രൂപ മുതൽ 303 രൂപവരെ കിഴിവ് നമുക്ക് അനുഭവപ്പെടും. ഏകദേശം 1000 രൂപ വരെയാണ് ഇപ്പോൾ ഗാർഹിക പാചകവാതകത്തിന് നിലവിൽ നമ്മൾ ചിലവാക്കുന്ന തുക എന്ന് പറയുന്നത്. സബ്സിഡി നിരക്കിൽ നമുക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളുടെ സബ്സിഡി നിലച്ചിട്ടും ഇപ്പോൾ ഒരു വർഷത്തിനു മുകളിൽ ആയിട്ടുണ്ട്.

കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലത്താണ് ഈ സബ്സിഡി പിൻവലിച്ചത്. പക്ഷേ അന്ന് സാധാരണക്കാരന്  താങ്ങാനാവുന്ന ഒരു നിരക്കിലാണ് ഗ്യാസ് സിലിണ്ടർ നമുക്ക് ലഭ്യമായിരുന്നത്. ഏകദേശം 500, 600 റേഞ്ച്ൽ നമുക്ക് ലഭിച്ചിരുന്ന ഇന്ധനം ഇന്ന് ആയിരം രൂപ യിലേക്ക് എത്തിനിൽക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്. അതോടൊപ്പം തന്നെ വാണിജ്യ സിലിണ്ടറുകളെ സംബന്ധിച്ചെടുത്തോളം 2095 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ്.

എന്നാൽ ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചപ്പോൾ ഗാർഹിക പാചകവാതക വില കൂട്ടിയിട്ടില്ല. അത് കുറച്ച് ആശ്വാസകരമായ രീതിയിലാണ്. പക്ഷേ ഹോട്ടലുടമകളുടെ അല്ലെങ്കിൽ കാറ്ററിംഗ്സ്ഥാ പനങ്ങൾ റസ്റ്റോറൻസ് എന്നിവയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതനുസരിച്ച് വിപണിയിൽ വിവിധങ്ങൾ ആയിട്ടുള്ള വിലക്കയറ്റത്തിനും വഴിവെച്ചിട്ടുണ്ട്.

ഇനി സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിലവർദ്ധനവ് അവർക്ക് താങ്ങാവുന്നതിലും അപ്പുറം ആയി. മാറി ഒപ്പം തന്നെ കേന്ദ്ര സർക്കാരിൻറെ ഉജ്ജ്വൽ യോജന പോലുള്ള പദ്ധതിയിലെ അംഗങ്ങൾക്കും കഴിഞ്ഞവർഷം വരെ ഗ്യാസ് സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നു. ഇപ്പോൾ ആളുകൾക്ക് 1000 രൂപയോളം മുടക്കിയാൽ മാത്രമാണ് ഗ്യാസ് സിലണ്ടർ വാങ്ങുന്നതിനു വേണ്ടി സാധിക്കുന്നത്.

ഈ സ്ഥിതി മുന്നിൽ കണ്ടുകൊണ്ട് കേന്ദ്രസർക്കാറിന് വിവിധ സംസ്ഥാനങ്ങൾ നിവേദനം സമർപ്പിക്കുകയുണ്ടായി. കോവിഡ് ശമിച്ച ശേഷം നല്ലൊരു തീരുമാനം ഉണ്ടാകും എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ ഒരു  തീരുമാനമാണ് വീണ്ടും യാഥാർത്ഥ്യമാകാൻ പോകുന്നത്. അതായത് കേന്ദ്ര ത്തിൻറെ ഗ്യാസ് സബ്സിഡി യിലേക്ക് എത്രയും പെട്ടെന്ന് പ്രവേശിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഏകദേശം 300 രൂപയുടെ ഇളവുകളോടെ അതായത്, നമുക്കിപ്പോൾ ആയിരം രൂപ ചെലവാക്കുന്നുണ്ട് എങ്കിൽ 700 രൂപ. കൃത്യമായി പറയുകയാണെങ്കിൽ 600 മുതൽ 700 രൂപ വരെ ഗാർഹിക ഉപഭോക്താക്കൾ മുടക്കിയാൽ മതിയാകും.

ബാക്കി തുകക്ക് ഒരു സബ്സിഡി അല്ലെങ്കിൽ ഒരു കിഴിവ് കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഏറ്റവും വലിയ റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. ചിലപ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ സബ്സിഡിയായി പുനസ്ഥാപിക്കുന്ന രീതി ആയിരിക്കാം. അതല്ല എങ്കിൽ നിലവിൽ വിതരണം ചെയ്യുന്ന ഗ്യാസ് ഏജൻസി അല്ലെങ്കിൽ വിവിധ കമ്പനികൾക്ക് കേന്ദ്രസർക്കാർ ഒരു സബ്സിഡി ആനുകൂല്യം അനുവദിക്കുകയായിരിക്കാം.

എല്ലാ ഗുണഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ കേന്ദ്രസർക്കാർ മറ്റൊരുകാര്യം പരിഗണി ക്കുന്നത്, സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്ന ഒരു വിഭാഗം ആളുകൾക്ക് ഇതുപോലെ സബ്സിഡി താല്പര്യമില്ലാത്ത ആളുകൾക്ക് സ്വയം പിൻമാറാൻ വേണ്ടി ഒരു അവസരം കൊടുത്തിരിക്കുകയാണ്. എപിഎൽ, വെള്ള കാർഡുകാർക്ക് ആണ് ഈ അവസരം കൊടുക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ഉയർന്ന കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥർ, ബിസിനസ്സുകാർ ഈ രീതിയിൽ ഉള്ളവർക്ക് സാമ്പത്തിക അടിസ്ഥാനത്തിൽ അവർക്ക് സ്വയം മാറാനോ അല്ലെങ്കിൽ കൃത്യ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തി ഈ പദ്ധതിയിൽ നിന്ന് മാറ്റാൻ ആയിട്ടുള്ള ഒരു പദ്ധതി കൂടി ഇപ്പോൾ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകും.

സബ്സീഡി അത് കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് ആണ് എന്ന് വ്യക്തമായി പറയാൻ പറ്റില്ല. ചിലപ്പോൾ പൊതുവിപണിയിൽ അല്ലെങ്കിൽ വിവിധ കമ്പനികൾക്ക് 300 രൂപയുടെ കിഴിവ് കേന്ദ്രസർക്കാർ ഓരോ വ്യക്തിക്കും അനുവദിക്കുകയും അത് നിലവിൽ വില കുറയുന്നതിന് കാരണമാകുകയും ചെയ്യും. അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് 300 രൂപ സബ്സിഡിയായി തുക ക്രെഡിറ്റ് ചെയ്യുകയുമാകാം.

Similar Posts