ഗ്യാസ് കണക്ഷനിൽ നിങ്ങൾക്ക് തൃപ്തി ഇല്ലേ? എങ്കിൽ പോർട്ട്‌ ചെയ്യാം. ഓൺലൈൻ വഴി സൗജന്യമായി

ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ പല കമ്പനികളുടെ ഗ്യാസ് കണക്ഷൻ ഇന്ന് നമുക്ക് ലഭ്യമാണ്. ഇതിൽ ഏതെങ്കിലും ഗ്യാസ് ഏജൻസിയുടെ സേവനങ്ങളിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ പേടിക്കുകയെ വേണ്ട. ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഈ ഗ്യാസ് കണക്ഷൻ പോർട്ട് ചെയ്യാൻ സാധിക്കും.

ഏതു പാചകവാതക കണക്ഷനും മറ്റു കമ്പനികളിലേക്ക് പോർട്ട് ചെയ്യാൻ ആകുന്നതാണ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, എച്ച്പി ഉപഭോക്താക്കൾക്ക് വളരെ പെട്ടെന്ന് കണക്ഷൻ പോർട്ട് ചെയ്യാൻ ചെയ്യാൻ സാധിക്കും. വിതരണക്കാരുടെ എൽപിജി സിലിണ്ടർ വിതരണ സേവനങ്ങൾ മെച്ചപ്പെടാനും പോർട്ടബിലിറ്റി സൗകര്യം സഹായകരമാകും.

ഇനി നമുക്ക് ഈ തരത്തിൽ ഗ്യാസ് സിലിണ്ടർ പോർട്ട് ചെയ്യണമെങ്കിൽ ഗ്യാസ് വിതരണ ഏജൻസികളുടെ സഹായം വേണമെന്നില്ല. നമുക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിതരണക്കാരും ആയി നേരിട്ടല്ലാതെ ഓൺലൈനിലൂടെ എല്ലാ ഇടപാടുകളും പൂർത്തിയാക്കുകയും ചെയ്യാം. ഇതിന്പ്ര ത്യേക നിരക്കുകൾ ഒന്നും ഈടാക്കുക ഇല്ല. ഇനി എങ്ങനെയാണ് ഗ്യാസ് കണക്ഷൻ പോർട്ട്‌ ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം  www.mylpg.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കമ്പനി തിരഞ്ഞെടുക്കുക. സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ട് ഇല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യണം.

നിങ്ങളുടെ പ്രദേശത്തുള്ള ഗ്യാസ് വിതരണ കമ്പനികളുടെ പേരും അവയ്ക്കുള്ള റേറ്റിംഗും സൈറ്റിലൂടെ നോക്കി മനസ്സിലാക്കുക. മികച്ച സേവനം ഉള്ള കമ്പനി വേണം തിരഞ്ഞെടുക്കാൻ. ഇനി  ഇതിനു ശേഷം രജിസ്ട്രേഷൻ നടപടി പൂർത്തിയായതുമായി ബന്ധപ്പെട്ട ഇമെയിൽ ലഭിക്കുന്നതാണ്. ഉപഭോക്താവിന് ഇ-മെയിലിന്റെ പകർപ്പിന് ഒപ്പം പുതിയ വിതരണക്കാരുമായി ബന്ധപ്പെട്ട കണക്ഷൻ എടുക്കാവുന്നതാണ്.

നിലവിലുള്ള കമ്പനിയുടെ ഗ്യാസ് കണക്ഷൻ അവസാനിപ്പിക്കുമ്പോൾ വിതരണക്കാരെ സന്ദർശിച്ച് അവരുടെ ഗ്യാസ് സിലിണ്ടർ സറണ്ടർ ചെയ്യാൻ ആകും. പ്രഷർ റെഗുലേറ്ററും കൈമാറേണ്ടതാണ്. റീഫണ്ട് തുക ലഭിക്കാൻ ഉണ്ടെങ്കിൽ അതും ആവശ്യപ്പെടാം. പോർട്ടബിലിറ്റി പദ്ധതിക്കു കീഴിൽ ഗ്യാസ് കണക്ഷൻ മാറ്റുന്നതിന് പ്രത്യേക നിരക്കുകൾ ഈടാക്കുക ഇല്ല. സെക്യൂരിറ്റി നിക്ഷേപവും നൽകേണ്ടതില്ല. ഒന്നു മുതൽ അഞ്ച് വരെയുള്ള അക്കങ്ങളിൽ ആണ് കമ്പനികളുടെ റേറ്റിംഗ് ഉണ്ടാകാറുള്ളത്. ഇതിൽ 4,5 റേറ്റിംഗ് ഉള്ള കമ്പനികളാണ് ഓരോ ക്ലസ്റ്ററിലും മികച്ച സേവനങ്ങൾ നൽകുന്നത്. അതുകൊണ്ട് ഗ്യാസ് കണക്ഷൻ മാറ്റണം എന്ന് ആഗ്രഹിക്കുന്നവർ പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി 10 മിനിറ്റിനുള്ളിൽ തന്നെ സൗജന്യമായി പോർട്ട്‌ ചെയ്യുക.

Similar Posts