ഗ്യാസ് കണക്ഷൻ ഉണ്ടോ? എങ്കിൽ സൗജന്യ ഇൻഷുറൻസ് എടുക്കാൻ മറക്കരുത്, 15 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ്
ഇന്ന് എല്ലാ വീടുകളിലും എൽപിജി സിലിണ്ടറുകൾ ഉണ്ടായിരിക്കും. നാടൻ അടുപ്പും, ബയോഗ്യാസും ഉണ്ടെങ്കിലും എൽപിജി ഗ്യാസ് തന്നെയാണ് എല്ലാ വീടുകളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നത്. പക്ഷെ വളരെ ശ്രദ്ധിച്ചു ഉപയോഗിചില്ലെങ്കിൽ എൽപിജി ഗ്യാസ് നമുക്ക് നല്ല പണി തരും. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ വേണം ഇതിന്റെ ഉപയോഗവും.
സാധാരണക്കാരന് അതുകൊണ്ടുതന്നെ വലിയ അ പകടങ്ങൾ പലയിടത്തും സംഭവിക്കുന്നതായി നമ്മൾ നിത്യേന കേൾക്കാറുണ്ട്. പക്ഷേ ഇതിനു ഉള്ള ഏക പോംവഴി എന്ന് പറയുന്നത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക എന്നത് തന്നെയാണ്. എങ്കിലും എൽപിജി ഉപഭോക്താക്കൾക്കായി എണ്ണക്കമ്പനികൾ സൗജന്യ ഇൻഷുറൻസ് നൽകുന്ന വിവരം അധികമാളുകൾക്കും അറിവുണ്ടാകില്ല.
അ പകടമുണ്ടായാൽ തന്നെ ആശുപത്രി ചെലവുകൾക്ക് പണം ലഭിക്കുന്നതാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായാലോ അഥവാ മ രണം വരെ സംഭവിച്ചാലോ സൗജന്യ ഇൻഷുറൻസ് ലഭിക്കാൻ എല്ലാ ഉപഭോക്താക്കൾക്കും അർഹതയുണ്ട്. ഇന്ന് നിലവിലുള്ള പ്രധാന കമ്പനികൾക്കെല്ലാം ഈ സൗജന്യ ഇൻഷുറൻസ് ഉണ്ട്. എണ്ണ കമ്പനികളും വിതരണക്കാരും തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിരിക്കുന്ന അതിനാലാണ് ഒരുരൂപ പോലും പ്രീമിയം അടക്കാതെ തന്നെ ഉപഭോക്താക്കൾക്ക് സൗജന്യ ഇൻഷുറൻസ് ലഭിക്കുന്നത്.
സിലിണ്ടർ പൊട്ടിത്തെറിച്ച് അ പകടം ഉണ്ടായാലോ, വീടിന് നാശനഷ്ടം ഉണ്ടായാലോ അംഗീകൃത ഗ്യാസ് സിലിണ്ടർ ഉപഭോക്താക്കൾക്ക് ഇൻഷുറൻസിന് അർഹതയുണ്ട്. ഇന്ത്യൻ ഓയിൽ, എച് പി സി, ബി പി സി എൽ എന്നീ കമ്പനികൾക്ക് എല്ലാം തേഡ് പാർട്ടി ഇൻഷുറൻസ് ഉണ്ട്. പൊതുവായ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പോളിസി ഏതെങ്കിലുമൊരു എൽപിജി സിലിണ്ടർ ഉപഭോക്താവിന്റെ പേരിൽ അല്ല.
ഉപഭോക്താക്കൾക്ക് മുഴുവൻ ആയാണ് സംരക്ഷണം. അപകടമുണ്ടായാൽ കമ്പനികളിൽ ക്ലെയിമിന് വേണ്ടി അപേക്ഷ കൊടുക്കണം. സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമരണങ്ങൾ ക്ക് 5 ലക്ഷം രൂപവരെയാണ് നാശ നഷ്ടപരിഹാരവുമായി ലഭിക്കുക. ആശുപത്രിയിൽ ചെലവുകൾക്കായി കുടുംബാംഗങ്ങൾ ക്കായും പരമാവധി 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും.
ഒരാൾക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് ലഭിക്കുക. അടിയന്തര സഹായമായി ഇരുപത്തി അയ്യായിരം രൂപ ലഭിക്കും. ലൈറ്റർ, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ അംഗീകൃതം ആണെന്ന് ഉറപ്പാക്കണം. ഐഎസ്ഐ മാർക്കുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ ഗ്യാസ് വിതരണക്കാരെ വിവരമറിയിക്കണം. മ രണമുണ്ടായാൽ ഡെത്ത് സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തുടങ്ങിയവ എണ്ണക്കമ്പനികൾക്ക് നൽകേണ്ടിവരും. ആശുപത്രി ബില്ലുകൾ, ഡോക്ടറുടെ സാക്ഷ്യപത്രം തുടങ്ങിയവ കമ്പനിക്ക് നേരിട്ടു സമർപ്പിക്കാം. വിശകലനം ചെയ്തു അതത് ഇൻഷുറൻസ് കമ്പനികൾ ആണ് തുക അനുവദിക്കുക.