ഗ്യാസ് സബ്സീഡി തിരിച്ചു വരുന്നു, 300 രൂപ വീതം നമ്മുടെ കൈകളിൽ ഭദ്രം കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം

ഏറ്റവും പ്രധാനപ്പെട്ട വാർത്ത കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. സാധാരണക്കാർക്ക് ഏറ്റവും പ്രയോജനകരമാകുന്ന അറിയിപ്പ് ആണിത്. നിലവിൽ പാചകവാതക വിലവർധനവ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്തുടനീളം കണ്ടു വന്നിരുന്നത്. ഗാർഹിക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിഷമകരമായ സാഹചര്യമാണ് അവർ അതി ജീവിച്ചു കൊണ്ടിരുന്നത്. നിലവിൽ സർവീസ് ചാർജ് ഉൾപ്പെടെ നമ്മുടെ കൈകളിലേക്ക് ഇന്ധനം എത്തുമ്പോൾ അത് ഏത് കമ്പനിയുടെ ഇന്ധനം ആണെങ്കിലും കയ്യിലേക്ക് എത്തുമ്പോഴേക്കും 1000 രൂപയ്ക്ക് അടുത്ത് തന്നെ വേണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് നിലവിൽ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും സബ്സിഡി പുനരാരംഭിക്കുന്ന തിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചതായാണ് അറിവ്. മഹാമാരിയുടെ പ്രതിസന്ധി ഇപ്പോൾ നമ്മുടെ പ്രദേശത്തും രാജ്യത്തും ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അതുകൊണ്ട് സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇന്ധന വില വർദ്ധനവിനെ പിടിച്ചു കെട്ടുന്നതിനും അതോടൊപ്പം തന്നെ പാചകവാതകത്തിൻറെ വില കുറയ്ക്കുന്നതിനും കേന്ദ്രസർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

300 രൂപയോളം കുറയ്ക്കുമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ, എച്ച്പി, ഭാരത് തുടങ്ങിയ 3 ഗ്യാസ് ഉപഭോക്താക്കൾക്കും സബ്സിഡി ആനുകൂല്യം ലഭിക്കും എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. അതുപോലെതന്നെ നമ്മുടെ സംസ്ഥാനത്ത്  ഉള്ള ഉജ്വൽ യോജന പദ്ധതിയിൽ അംഗങ്ങളായിരിക്കുന്ന സ്ത്രീ ഗുണഭോക്താക്കൾ ഉണ്ട്. അവർക്ക് ഏറ്റവും വലിയ അനുകൂല്യമായി സബ്സീഡി നേട്ടങ്ങൾ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്.

പാചക വാതകത്തിന് 300 രൂപ കുറവ് വരുമ്പോൾ 500 രൂപ മുതൽ 600 രൂപ അ റേഞ്ചിൽ നമുക്ക് പാചകവാതകം ലഭ്യമാകും. ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സുവർണാവസരം ലഭ്യമാക്കുക. അതോടൊപ്പം തുടർന്നങ്ങോട്ട് വില നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

സബ്സിഡി ലഭിക്കുന്ന 300 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് അല്ല, മറിച്ച് നിലവിൽ പെട്രോളിയം കമ്പനികൾ വഴി കുറഞ്ഞ ചിലവിൽ ലഭ്യമാകുന്നതാണ് അതായത് ഇപ്പോൾ 1000 രൂപയ്ക്ക് വാങ്ങുന്ന ഇന്ധനം ഏകദേശം 500 രൂപ 600 രൂപയ്ക്ക്  നമുക്ക് വാങ്ങുന്നതിന് വേണ്ടി സാധിക്കും. എന്തായാലും സാധാരണ ക്കാരായ ആളുകൾക്ക് ഈ ഒരു നടപടി ഒരുപാട് ഗുണം ചെയ്യും.

Similar Posts