ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെയൊക്കെ വീടുകളിൽ ഗ്യാസ് അടുപ്പുകളാണ് ഉപയോഗിച്ചുവരുന്നത്. ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോഴും ഗ്യാസ് ഉപയോഗിക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നത് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും അശ്രദ്ധമായി പോകുന്ന സിലിണ്ടർ ഉപയോഗം വലിയ ദുരന്തത്തിലേക്കാണ് വഴിവെക്കുന്നത്.

എന്നാൽ, ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ എന്ന് പറയാൻ പോകുന്നത്. ഉഗ്ര സ്ഫോടന ശേഷിയുള്ള ഗ്യാസ് സിലിണ്ടർ ആണ് നമ്മൾ പാചകത്തിനായി ഉപയോഗിക്കുന്നത്. ഒരല്പം അശ്രദ്ധ മാത്രം മതി ഇത് വൻ ദുരന്തത്തിന് വഴി വെക്കാൻ. സിലിണ്ടർ ഉപയോഗിക്കുന്നതിനു മുൻപായി സിലിണ്ടറിന് ഒരു കാലാവധി നിശ്ചയിച്ചിട്ടുണ്ട് ആ കാലാവധി ഏതാണെന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. A29 എന്നത് കാലാവധി നിശ്ചയിക്കാനുള്ള ഒരു സിഗ്നേച്ചർ ആണ്. ഇത് എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് നോക്കാം. Aഎന്നത് എന്താണെന്ന് നോക്കാം. Aഎന്നത് ആദ്യത്തെ മൂന്നു മാസം അതായത് ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങൾ പ്രതിനിധാനം ചെയ്യുന്നു. ഇങ്ങനെ എ ബി സി ഡി എന്ന് മാർക്ക് ചെയ്തിട്ടുണ്ടായിരിക്കും ഓരോ സിലിണ്ടരുകളിലും.ജനുവരി മുതൽ മാർച്ച് വരെയും, പിന്നീട് വരുന്ന മൂന്ന് മാസം ബി ആയും തുടർന്ന് 12 മാസങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇതിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കൂടെ കാണുന്ന 29 എന്ന അക്കം ഈ വർഷത്തെ പ്രതിനിധാനം ചെയ്യുന്നു. 2029 എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സിലിണ്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഈ സീരിയൽ നമ്പർ ഉണ്ടോ എന്നത്. ഇതിന്റെ എക്സ്പെയറി ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണിത്. ഇത് സിമ്പിൾ ആയി കാണാതെ നോക്കി വാങ്ങിക്കുകയാണ് ചെയ്യേണ്ടത്.

ഗ്യാസ് സിലിണ്ടറിൽ എത്ര അളവ് ഗ്യാസ് അടങ്ങിയിട്ടുണ്ടെന്ന് ഉള്ളത് എങ്ങനെ മനസ്സിലാക്കാം എന്നാണ് നമ്മൾ അടുത്തതായി നോക്കുന്നത്. സിലിണ്ടറിന്റെ പുറത്തൂടെ തിളച്ചവെള്ളം ഒഴിച്ചു കൊടുത്ത് നമുക്ക് ഗ്യാസ് അളവ് മനസ്സിലാക്കാനാകും. ചൂടുള്ള വെള്ളം സിലിണ്ടറിന് മുകളിലൂടെ ഒഴിക്കുക. ചൂടു വെള്ളം ഒഴിക്കുന്നതിലൂടെ ഗ്യാസ് എത്ര അളവിൽ മനസിലാക്കാൻ ആകും. സിലിണ്ടറിന്റെ മുകളിൽ തൊട്ടു നോക്കുമ്പോൾ ഗ്യാസ് ഉള്ള ഭാഗത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടും. ഗ്യാസ് ഇല്ലാത്ത ഭാഗത്ത് നമ്മൾ ഒഴിച്ച വെള്ളത്തിന്റെ അതേ ചൂട് അനുഭവപ്പെടുന്നു.

വീട്ടിലേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുവരുമ്പോൾ ചിലരെങ്കിലും നിലത്ത് കൂടെ ഉരുട്ടി കൊണ്ടുവരുന്നതാണ് കാണാറുണ്ട് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത് രണ്ടുപേർ ചേർന്ന് പിടിച്ചു മാത്രമേ ഇത് കൊണ്ടു വരാൻ പാടുള്ളൂ.

അതുപോലെ ആഹാരസാധനങ്ങൾ പാചകം ചെയ്യുമ്പോൾ പാത്രം ചൂടാക്കാൻ വെക്കുന്നതിനു മുൻപായി ഗ്യാസ് കത്തിക്കുക.അല്ലാത്തപക്ഷം ഇത് കാത്താൻ വൈകും, മാത്രമല്ല ഗ്യാസ് സ്പ്രെഡ് ആവാനും സാധ്യതയുണ്ട്.ഇങ്ങനെ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. വീഡിയോ കാണുക.

https://youtu.be/dQvR5rz9j5Q

Similar Posts