ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഇനി മുതൽ OTP നൽകണം, ഗ്യാസ് വില വർധിക്കും പുതിയ വിവരങ്ങൾ
പാചകവാതകത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങളാണ് സംസ്ഥാനത്തും രാജ്യത്താകമാനവും നവംബർ ഒന്നാം തീയതി മുതൽ വരാൻ പോകുന്നത്. ഇന്ധന വിലവർദ്ധനവ് നമ്മുടെ സംസ്ഥാനത്ത് ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാചകവാതകത്തിന് വില പുനർനിർണ്ണയിക്കുന്ന തീയതി കൂടിയാണ് നവംബർ ഒന്നാം തീയതി എന്ന് സൂചനകൾ വ്യക്തമാക്കുന്നു. സബ്സിഡി പുനസ്ഥാപിക്കുന്ന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല.
മഹാമാരി ശമിച്ച ശേഷം ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. നവംബർ ഒന്നുമുതൽ പുതുക്കിയ നിരക്ക് ആയിരിക്കും ഗാർഹിക പാചകവാതക ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പാചകവാതക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇനിമുതൽ OTP വെരിഫിക്കേഷൻ കൂടി നിർബന്ധമാക്കുക യാണ് കേന്ദ്ര സർക്കാർ. നിലവിൽ ഡീ എ സി എന്ന സംവിധാനം (ഡെലിവറി ഓതെന്റിഫിക്കേഷൻ കോഡ്) നിലവിൽ നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോണിലേക്ക് എത്തുന്നു. ഇത്തരത്തിൽ കോഡ് പാചകവാതക വിതരണക്കാരന്കൈ മാറി എങ്കിൽ മാത്രമാണ് ഇനി മുതൽ ഗ്യാസ് സിലിണ്ടർ വാങ്ങാൻ സാധിക്കുകയുള്ളൂ.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രായോഗികമായി ഇത് നടപ്പിലാക്കാൻ സാധിക്കും എന്ന് ഇപ്പോൾ ബോധ്യമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് നവംബർ ഒന്നുമുതൽ ഈ പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിവിധ പെട്രോളിയം കമ്പനികൾ ഈ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരുത്തും. അതുകൊണ്ടുതന്നെ നമ്മൾ രജിസ്ട്രേഷൻ ചെയ്ത ഫോൺ നമ്പറിലേക്ക് ആയിരിക്കും ഇത്തരത്തിലുള്ള OTP വരുന്നത്. ഫോൺ നമ്പർ പുതുക്കാൻ ആഗ്രഹിക്കുന്നവർ അത്തരത്തിലുള്ള കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ബന്ധപെട്ട ഏജൻസിയിൽ ചെയ്യണമെന്ന് അറിയിപ്പിൽ പറയുന്നു.
എല്ലാ വിഭാഗം പെട്രോളിയം കമ്പനികളിൽ നിന്നും പാചകവാതകം വാങ്ങുന്നവർക്ക് ഇത് ബാധകമാണ്. എന്നാൽ നിലവിൽ നഗര പ്രദേശങ്ങളിലാണ് ഇത് ആദ്യമായി നടപ്പിലാക്കുക എന്ന അറിയിച്ചിട്ടുണ്ട്. കൊച്ചി തിരുവനന്തപുരം കോഴിക്കോട് തുടങ്ങിയ മേഖലകളിൽ നാളെ മുതൽ ഇത് കർശനമാക്കുമെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മറ്റു പ്രദേശങ്ങളിളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നിയമത്തിന് സാധ്യത പരീക്ഷിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വീടുകളിലേക്ക് ഗ്യാസ് സിലിണ്ടർ എത്തിക്കുന്ന സംവിധാനമാണ് നമ്മുടെ വീടുകളിൽ സ്വീകരിക്കുന്നതെങ്കിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ആദ്യം നമ്മൾ വിളിച്ചു റീഫിൽ ബുക്ക് ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. അതിന് ശേഷം നിശ്ചിത ദിവസത്തിനുശേഷം വിതരണക്കാരൻ ഗ്യാസ് വിതരണം ചെയ്യുന്ന ദിവസം കൃത്യമായി നമ്മുടെ ഒടിപി നമ്മുടെ ഫോണിലേക്ക് സജീവമാക്കുകയും ചെയ്യും. ഈ ഒടിപി നമ്പർ നമ്മൾ പറഞ്ഞുകൊടുത്തു അത് വെരിഫൈ ചെയ്ത് നടപടികൾ പൂർത്തീകരിച്ചു എങ്കിൽ മാത്രമാണ് സിലിണ്ടർ വിതരണം നടക്കുക. ഒരുപക്ഷേ ഒടിപി നമ്മുടെ ഫോണിലേക്ക് വന്നില്ലെങ്കിൽ പോലും വിതരണം തടസ്സപ്പെടുന്നത് ആയിരിക്കും.
മറ്റു ഗ്യാസ് സിലിണ്ടറുകളുടെ കരിഞ്ചന്ത തടയുന്നതിനുവേണ്ടിയും ഒപ്പംതന്നെ അർഹരായ ആളുകൾക്ക് മാത്രമേ സിലിണ്ടറുകൾ എത്തുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പെട്രോളിയം കമ്പനികൾ ഈ ഒരു ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. അധികം താമസിയാതെ ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയും നടപ്പിലാക്കാൻ പോവുകയും ആണ്.