ഗ്രാമീൺ ബാങ്കിന്റെ ഏറ്റവും പുതിയ പദ്ധതി, 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും തിരിച്ചടവ് കാലാവധി 15 വർഷം

ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവർ ഉണ്ടാകില്ല. പലരെയും ബുദ്ധിമുട്ടിലാക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ്. ഇത്തരം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പണം അത്യാവശ്യവുമാണ്. ഇങ്ങനെ വരുമ്പോൾ നമ്മൾ ആശ്രയിക്കുന്നത് ബാങ്ക് വായ്പകളാണ്. കേരളത്തിൽ ഇന്ന് വിവിധങ്ങളായ ബാങ്കിംഗ് സ്ഥാപനങ്ങളും അവയുടെ വ്യത്യസ്തങ്ങളായ ലോൺ സ്കീമുകൾ നിലവിലുണ്ട്. എന്നാൽ പ്രാദേശിക ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീൺ ബാങ്ക് ഒരു വായ്പ പദ്ധതിയുമായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഈയൊരു വായ്പാ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയാണ് പേഴ്സണൽ ലോൺ ആയി ലഭിക്കുന്നത്. ഇത് 15 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. ജീവിതത്തിൽ ലോൺ എടുക്കാത്തവർ വളരെ കുറവാണ്. വീട് പണിയുന്നതിനോ, പുതിയ  ബിസിനസ് തുടങ്ങുന്നതിനോ അല്ലെങ്കിൽ വാഹനം വാങ്ങുന്നതിനോ ലോൺ ആവശ്യമായി വരാറുണ്ട്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ഇത്തരം അവസ്ഥ മറികടക്കാൻ പണം അത്യാവശ്യം ആയിരിക്കും.

ഇങ്ങനെ അത്യാവശ്യഘട്ടങ്ങളിൽ നമ്മൾ ആശ്രയിക്കുന്നത് ബാങ്ക് വായ്പകളാണ്. കേരള ഗ്രാമീൺ ബാങ്ക് പുതിയ വായ്പാ പദ്ധതികളുമായി നിങ്ങളുടെ മുന്നിലേക്ക് വന്നിരിക്കുകയാണ് ഇപ്പോൾ. ഇത് ഒരു വ്യക്തിഗത വായ്പ പദ്ധതിയാണ്. ഭൂമി പണയത്തിൽ 5 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ഒരു പദ്ധതിയാണിത്. എന്നാൽ ഈ ലോണിന്റെ തിരിച്ചടവ് കാലാവധി എന്ന് പറയുന്നത് 15 വർഷമാണ്.

നമുക്ക് പണം അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ ഗ്രാമീണ ബാങ്കിന്റെ ഈ പദ്ധതി വളരെ ഉപകാരപ്രദമാകും. ഈ ഒരു പദ്ധതിയെ “ഗ്രാമീണ ഈസി ലോൺ” എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു പദ്ധതി ശമ്പളക്കാർക്ക്, ബിസിനസ്സുകാർക്ക്, വിദേശ ഇന്ത്യക്കാർക്ക്, അതുപോലെതന്നെ കർഷകർക്കും മറ്റു വരുമാന കാർക്കും ആണ് സഹായം ലഭിക്കാൻ അർഹരാകുക. എന്നാൽ നിങ്ങൾക്ക് ഈ വായ്പാ സഹായം ലഭിക്കണമെങ്കിൽ നിങ്ങളുടെ സിബിൽ സ്കോർ 700 നു മുകളിൽ ആയിരിക്കണമെന്ന് ഒരു നിബന്ധന ഇതിനുണ്ട്.

1105 രൂപയാണ് ഒരു ലക്ഷത്തിന് പ്രതിമാസ ഗഡു എന്നുപറയുന്നത്. ഗ്രാമീണ ബാങ്കിന്റെ ഏതു ശാഖയിൽ നിന്നും നിങ്ങൾക്ക് ഈ ഒരു വായ്പ ലഭ്യമാകുന്നതാണ്. വായ്പയുടെ കാര്യത്തിൽ ഉള്ള ഏതു സംശയങ്ങൾക്കും നിങ്ങൾക്ക് ഗ്രാമീൺ ബാങ്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0 4 8 3 2 7 3 4 8 0 5, 0 4 8 3 2 7 3 3 5 0 9 എന്നീ നമ്പറുകളിൽ നിങ്ങൾക്ക്  ഓഫീസുമായി ബന്ധപ്പെടാം.

കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, കൽപ്പറ്റ, തൃശൂർ,എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ബാങ്കിൻറെ റീജിയണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഏതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങൾ തുടങ്ങുവാനോ ആഗ്രഹിക്കുന്നവർക്ക് ഗ്രാമീണ ബാങ്കിൻറെ ഈ പദ്ധതി വളരെയധികം ഉപകാരപ്രദമാകും.