ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപ വീതം കേന്ദ്ര സർക്കാർ നൽകുന്നു; പ്രധാനമന്ത്രി മാതൃ വന്ദന യോജന
ഗർഭിണികൾ ആയിട്ടുള്ള സ്ത്രീകൾ, മു ലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള വളരെ ഗ്രാൻഡ് ആയ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. പദ്ധതി പ്രകാരം ഗർഭിണികളായ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 5000 രൂപ ധനസഹായം നൽകുന്നു. പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
ഗർഭിണിയായ ശേഷം മൂന്നുമാസത്തിനുള്ളിൽ അപേക്ഷ കൊടുത്താൽ ആണ് കേന്ദ്ര സർക്കാരിൻറെ ധനസഹായം ലഭിക്കുന്നത്. അപ്പോൾ എങ്ങനെയാണു ഈ പദ്ധതിയിലേക്ക് അപേക്ഷ കൊടുക്കേണ്ടത്, എന്തെല്ലാം രേഖകളാണ് ഈ പദ്ധതിയിൽ അംഗമാകുവാൻ വേണ്ടത് എന്നുള്ള കാര്യങ്ങൾ താഴെ പ്പറയുന്നു.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപ വീതം ആണ് പദ്ധതിപ്രകാരം ലഭിക്കുന്നത്. ഒന്നാമത്തെ ഗഡു ആയിരം രൂപയായിരിക്കും ലഭിക്കുന്നത്. രണ്ടാമത്തെ ഗഡു 2000 രൂപ ലഭിക്കും. മൂന്നാമത്തെ ഗഡു 2000 രൂപ ലഭിക്കും. അങ്ങനെ മൊത്തത്തിൽ 5000 രൂപ പദ്ധതി പ്രകാരം ലഭിക്കും.
നിങ്ങൾ ഗർഭിണിയായി മൂന്നുമാസത്തിനുള്ളിൽ അംഗനവാടി മുഖേനയാണ് അപേക്ഷ കൊടുക്കേണ്ടത്. അടുത്തുള്ള അംഗനവാടികളിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം കൈപ്പറ്റുക. അതിനുശേഷം കൃത്യമായി ഫിൽ ചെയ്യുക. ഇതിൻറെ കൂടെ നിങ്ങളുടെ ആധാർ കാർഡ് കോപ്പി, നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ്, ഒപ്പം തന്നെ വിവാഹ സർട്ടിഫിക്കറ്റ് കോപ്പി ഇത്രയും രേഖകൾ സമർപ്പിച്ചാൽ മതിയാകും.
അപേക്ഷ കൃത്യമായി പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളോടൊപ്പം അംഗനവാടികളിൽ തന്നെ സമർപ്പിക്കുക. ശേഷം മൂന്ന് മാസങ്ങൾ കഴിഞ്ഞാൽ നിങ്ങൾക്ക് ഒന്നാമത്തെ ഗഡുവായ ആയിരം രൂപ ലഭിക്കും. ആറാം മാസത്തിലാണ് രണ്ടാമത്തെ ഗഡുവായ 2000 രൂപ ലഭിക്കുന്നത്. മൂന്നാമത്തെ ഗഡുവായ 2000 രൂപ പ്രസവശേഷം ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. തീർച്ചയായും ഈ ആനുകൂല്യങ്ങൾ അർഹരായവർ നേടിയെടുക്കുക.