ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം, കേന്ദ്ര സർക്കാരിന്റെ തേജസ്സ് പദ്ധതി 1 ലക്ഷം പേർക്ക് ജോലി
ഇലക്ട്രിഷ്യൻ, പ്ലമ്പർ, ഡ്രൈവർ തുടങ്ങിയ കുറഞ്ഞ വരുമാനക്കാരായ ബ്ലൂ കോളർ വരുമാനക്കാർക്കും ഐടി ഫിനാൻസ് പ്രഫഷണലുകൾ അടക്കമുള്ള മിഡ് ലെവൽ ജീവനക്കാർക്കും സർക്കാർ സഹായത്തോടെ ഗൾഫിൽ ജോലി ലഭിക്കുന്ന പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ആണ് താഴെ പറയുന്നത്.
അടുത്ത 5 വർഷങ്ങൾക്കകം ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം പേർക്ക് വിദഗ്ദ പരീശീലനം നൽകി ഗൾഫിൽ ജോലി നൽകുവാൻ കേന്ദ്ര സർക്കാരിന്റെ “തേജസ് പദ്ധതി” ഉടൻ നിലവിൽ വരുമെന്ന് അറിയിച്ചിരിക്കുകയാണ്. തുടക്കം എന്ന നിലയിൽ ഒരു വർഷത്തിനുള്ളിൽ പതിനായിരം പേർക്ക് യു എ ഇ യിൽ ജോലി നൽകുമെന്നാണ് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ശ്രമം. ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി മാസം ആദ്യ വാരം ഉണ്ടാകും. കേരളം, പഞ്ചാബ് എന്നിവടങ്ങളിൽ ഉള്ള ആളുകളെ ലക്ഷ്യമിട്ടാവും ആദ്യ ഘട്ട നടപടികൾ എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഗൾഫ് മേഖലയിലെ പ്രധാനപ്പെട്ട തൊഴിൽ ദാതാക്കളുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയവർക്ക് താല്പര്യമെങ്കിൽ പരിശീലനം നേടി പുതിയ തൊഴിൽ മേഖലകളിലേക്ക് ചുവട് വക്കാനും അവസരം ഒരുക്കും. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ ആണ് ഈ പദ്ധതിയുടെ ചുമതലയുള്ളത്. കുറഞ്ഞ വരുമാനക്കാരായ ബ്ലൂ കോളർ വരുമാന ക്കാരായിരിക്കും ഈ പദ്ധതിയുടെ 80% ഗുണഭോക്താക്കളും.
ആദ്യ വർഷം 8000 തൊഴിലവസരങ്ങൾ ആണ് ഇവരെ കാത്തിരിക്കുന്നത്. ഐ ടി, ഫിനാൻസ് പ്രൊഫഷനലുകൾ അടക്കമുള്ള മിഡ് ലെവൽ ജോലിക്കാർക്കായിരിക്കും 20% അവസരങ്ങൾ. ആദ്യ വർഷം 2000 അവസരങ്ങൾ ആണ് ഇവർക്ക് ലഭിക്കുക. ശമ്പളം വിദേശ കാര്യ മന്ത്രാലയം നിശ്ചയിച്ചു മിനിമം റഫറൽ വേജ് അനുസരിച്ചു ആയിരിക്കും. വിസ ഫീസിന് വരുന്ന ഏകദേശം ഒന്നര ലക്ഷം രൂപയും വിമാന ടിക്കറ്റിന് വരുന്ന ഏകദേശം 20000 രൂപക്കും പുറമെ ഉദ്യോഗാർഥിയുടെ ട്രെയിനിങ് ചിലവിന്റെ ഒരു ഭാഗവും തൊഴിൽ ദാതാവ് വഹിക്കുന്നതാണ്.
ഒരു ഭാഗം സർക്കാരും ഒരു ഭാഗം ഉദ്യോഗാർഥിയും നൽകേണ്ടതുണ്ട്. ഇതിനായി ഉദ്യോഗാർഥികൾക്ക് സ്കിൽ വായ്പകളും നൽകാറുണ്ട്. തൊഴിൽ ദാതാവിന് വിസ സംബന്ധമായ ആനുകൂല്യങ്ങൾ ഇന്ത്യ നൽകും. പരിശീലനം 7 ദിവസം ആയിരിക്കും. അഭിമുഖ വേളയിൽ തൊഴിൽ ദാതാവ് ഉദ്യോഗാർഥിക്ക് വേണമെന്ന് ചൂണ്ടി കാട്ടുന്ന സ്കില്ലുകൾ, സോഫ്റ്റ് സ്കില്ലുകൾ എത്തിപ്പെടുന്ന രാജ്യങ്ങളിലെ സാംസ്കാരിക രീതികളെ കുറിച്ചുള്ള രീതികളെ കുറിച്ചുള്ള പരിചയപ്പെടുത്തൽ എന്നിവയാണ് ട്രൈനിങ്ങിൽ ഉണ്ടാകുക.
ആദ്യ ഘട്ടത്തിൽ ഗൾഫിലേക്കുള്ള തൊഴിലാവസരങ്ങൾ ഇവയാണ്.
1. ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടിഷനിങ് ടെക്‌നിറ്റീഷ്ൺ ( 4000 തൊഴിലാവസരങ്ങൾ ).
2. ഇലക്ട്രിഷ്യൻ ( 1200 അവസരങ്ങൾ)
3. പ്ലമ്പർ 600
4. കാർ ഡ്രൈവർമാർ 800
5. വെൽഡർ 800
6. ബൈക്ക് റൈഡർമാർ 200
7. ഫുഡ് ആൻഡ് ബീവറേജ് 500
8. കുക്ക് 300
9. ഐ ടി പ്രൊഫഷണൽ 1000
10. ഫിനാൻസ് പ്രൊഫഷനൽ 500
11. ഹെൽത്ത് കെയർ പ്രഫഷണൽ 500
എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഉള്ളവർക്കും അവിടെ തൊഴിലിനു പോകുന്നവർക്കും നൈപുണ്യ വികസനത്തിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ഓരോ രാജ്യത്തെയും തൊഴിൽ സാധ്യത കണക്കിലെടുത്തു നൈപുണ്യ വികസനമാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ആളികൾക്കാണ് മുൻഗണന.